മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞാല്‍ വെടിവെക്കും ; കൂത്ത് പറമ്പ് ആവര്‍ത്തിക്കും ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

rajmohan unnithanകൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തടയുകയാണെങ്കില്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നും കുത്തുപറമ്പ് ആവര്‍ത്തിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അന്ന് എംവി രാഘവനെ തടഞ്ഞപ്പോള്‍ കൂത്തുപറമ്പില്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും അവരില്‍ ഒരാള്‍ ഇപ്പോള്‍ ജീവച്ചവമായി കിടക്കുകയാണെന്നും ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിച്ചു. കോതമംഗലത്തിനടുത്ത് ചെറുവട്ടൂരില്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഈ പ്രസംഗം.

പിണറായി വിജയന്‍ തിരുവഞ്ചൂരുമായി എന്തോ സംസാരിച്ചു. പിണറായി വിജയനെ വെല്ലുവിളിച്ച ഉണ്ണിത്താന്‍ മുട്ടയെറിഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട ഉപരോധ സമരം പിന്‍വലിച്ചതില്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയാവുമെന്ന സാഹചര്യത്തിലാണ് താന്‍ ഇത്തരത്തില്‍ പ്രസംഗിച്ചതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top