ഗള്‍ഫ് നാടുകളില്‍ ഇന്ന് ബലി പെരുന്നാള്‍

Bakriedഗള്‍ഫ് നാടുകളില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദ് ഗാഹുകളിലും പ്രതേ്യക പ്രാര്‍ത്ഥന. ലക്ഷകണക്കിന് വിശ്വാസികള്‍ ഈദ് ഗാഹുകളില്‍ പങ്കെടുത്തു. യുഎഇയില്‍ പ്രാദേശിക സമയം 6.40 നായിരുന്നു ഈദ് നമസ്‌കാരം നടന്നത്.

യുഎഇ, ദുബായ്, ഷാര്‍ജ്ജ, അബുദാബി തുടങ്ങിയ എമിറേറ്റുകളില്‍ കേരളത്തില്‍ നിന്നുള്ള മത പണ്ഡിതര്‍ നേതൃത്വം നല്‍കുന്ന ഈദ് നമസ്‌കാരം നടക്കും.

ഹജ്ജിന്റെ പ്രധാന ചടങ്ങായിട്ടുള്ള ജമ്രയിലെ കല്ലേറ് കര്‍മ്മം ഇന്ന് നടക്കും. സാത്താന്റെ പ്രതീകമായി കണ്ടാണ് ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കുന്നത്. കല്ലേറ് കര്‍മ്മത്തിന് ശേഷം തീര്‍ത്ഥാടകര്‍ മക്ക ഹറം പള്ളിയില്‍ പ്രദര്‍ശനം നടത്തും.

 

Share news
error: Content is protected !!
Scroll to Top