കലോത്സവം മൂന്ന് ദിവസം

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവം മൂന്ന് ദിവസത്തേക്ക് മാത്രമായി ചുരുക്കി. ഡിസംബര്‍ 7,8,9 തിയതികളിലായി കലോത്സവം നടത്താനാണ് തീരുമാനം. അതെസമയം രചാ മത്സരങ്ങള്‍ ജില്ലാതലത്തില്‍ മാത്രമായിരിക്കും.

ആലപ്പുഴ ജില്ലയാണ് ഈ വര്‍ഷം കലോത്സവത്തിന് വേദിയാവുക. ശാസ്‌ത്രോത്സവത്തിന് ഉദ്ഘാടന, സമാപനസമ്മേളനങ്ങള്‍ ഉണ്ടാകില്ല. കലോത്സവത്തിന് പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണം കുടംബശ്രീയാണ് വിളമ്പുക.

എല്‍പി,യുപിതല മത്സരങ്ങള്‍ സ്‌കൂള്‍ തലത്തില്‍ മാത്രമായിരിക്കും. കായികമേള 26,27,28 തിയതികളിലായി തിരുവനന്തപുരത്ത് നടക്കും. ഗെയിംസ് മത്സരങ്ങള്‍ സംസ്ഥാന തലത്തില്‍ ഉണ്ടാകില്ല.സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം കൊല്ലം ജില്ലയില്‍ ഈ ദിവസങ്ങളില്‍ തന്നെ നടത്തും.ശാസ്‌ത്രോത്സവം നവംബര്‍ 24,25 തിയതികളിലായി കണ്ണൂരില്‍ നടത്തും. ശാസ്‌ത്രോത്സവത്തിലും എല്‍പി, യുപിതല മത്സരം സ്‌കൂള്‍ തലത്തില്‍ മാത്രമായിരിക്കും. പ്രധാന പന്തല്‍ ഉണ്ടായിരിക്കില്ല. വ്യക്തിഗത ട്രോഫി ഉണ്ടായിരിക്കില്ല. സര്‍ട്ടിഫിക്കറ്റും ഗ്രേസ് മാര്‍ക്കും നല്‍കും. കലോത്സവത്തിലെയും കായിക മേളയിലെയും ഇനങ്ങള്‍ വെട്ടിക്കുറയ്ക്കില്ല. പ്രവൃത്തിപരിചയ മേളകള്‍ അതെദിവസം തന്നെ നടത്തും.

Related Articles