Section

malabari-logo-mobile

കൂറ്റന്‍ പൈപ്പുകള്‍ എത്തി;താനൂര്‍ കുടിവെള്ള പദ്ധതിയുടെ  പ്രവൃത്തികള്‍ ദ്രുതഗതിയില്‍

HIGHLIGHTS : താനൂര്‍: നൂറ് കോടി ചിലവില്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്ന ചെറിയമുണ്ടത്തേക്ക്  ഭാരതപ്പുഴയില്‍ നിന...

താനൂര്‍: നൂറ് കോടി ചിലവില്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്ന ചെറിയമുണ്ടത്തേക്ക്  ഭാരതപ്പുഴയില്‍ നിന്നും വെള്ളമെത്തിക്കുന്നതിനായി കൂറ്റന്‍ പമ്പുകള്‍ എത്തി. പദ്ധതിയുടെ പ്രധാന ടാങ്കും ജലശുദ്ധീകരണ യൂണിറ്റും നിര്‍മിക്കുന്നത് ചെറിയമുണ്ടത്താണ്.

താനൂര്‍ നഗരസഭയും താനാളൂര്‍, നിറമരുതൂര്‍, പൊന്മുണ്ടം, ഒഴൂര്‍, ചെറിയമുണ്ടം എന്നീ പഞ്ചായത്തുകളുമടങ്ങിയ താനൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നാല് ദശാബ്ദക്കാലമായി ഉയര്‍ന്നുവന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുടിവെള്ള പദ്ധതി. എം.എല്‍.എ വി. അബ്ദുറഹിമാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ആദ്യപദ്ധതിയാണ് താനൂര്‍ കുടിവെള്ള പദ്ധതി. കഴിഞ്ഞ ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തത്.

sameeksha-malabarinews

തൃപ്രങ്ങോട് പഞ്ചായത്തിലുള്ള കോളനികടവില്‍ ഭാരതപ്പുഴയില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. 96 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കും, ദിനംപ്രതി 45 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുതകുന്ന യൂണിറ്റുമാണ് ചെറിയമുണ്ടത്ത് സ്ഥാപിക്കുന്നത്. രണ്ടരലക്ഷം ജനങ്ങള്‍ക്കാണ് നിലവില്‍ കുടിവെള്ളമെത്തിക്കാനുള്ളത്. ഭാവിയില്‍ ഇത് മൂന്നര ലക്ഷം വരെയാകുമെന്ന നിഗമനത്തിലാണ് കുടിവെള്ള പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.

തീരദേശമാണ് കുടിവെള്ളക്ഷാമം കൊണ്ട് കൂടുതല്‍ ദുരിതമനുഭവിച്ചത്. മറ്റു പഞ്ചായത്തുകളും വേനല്‍ക്കാലമെത്തുന്നതോടെ കുടിവെള്ള ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ചെറിയമുണ്ടം ഗ്രാമപഞ്ചായത്താണ് പദ്ധതിക്ക് വേണ്ടിയുള്ള ഒന്നര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയത്. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടൊപ്പം തന്നെ രണ്ടാംഘട്ടത്തിലെ വിതരണ ശൃംഖലയും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!