Section

malabari-logo-mobile

സൗമ്യാ വധകേസ് ; ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉന്‍മേഷിനെതിരെ കേസെടുക്കാം; ഹൈക്കോടതി

HIGHLIGHTS : എറണാകുളം : സൗമ്യാ വധകേസിലെ ഫോറന്‍സിക് വിദഗ്ദ്ധനായ ഡോ. ഉന്‍മേഷിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോ...

unmeshഎറണാകുളം : സൗമ്യാ വധകേസിലെ ഫോറന്‍സിക് വിദഗ്ദ്ധനായ ഡോ. ഉന്‍മേഷിനെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ഉന്‍മേഷിനെതിരായ നടപടി തുടരാമെന്നും ഹൈക്കോടതി വ്യകത്മാക്കിയിട്ടുണ്ട്.

പ്രതിഭാഗത്തിന് അനുകൂലമായി സൗമ്യാ കൊലക്കേസില്‍ ഡോ. ഉന്‍മേഷ് നല്‍കിയത് കള്ളമൊഴിയാണെന്നും അതുകൊണ്ടു തന്നെ ഉന്‍മേഷിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജ് രവീന്ദ്ര ബാബു ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഉന്‍മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിക്ക് ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവാണിപ്പോള്‍ ഹൈക്കോടതി ശരി വെച്ചിരിക്കുന്നത്.

sameeksha-malabarinews

സൗമ്യാ കൊലകേസില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്നും ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷേര്‍ളി വാസു അല്ലെന്നുമായിരുന്നു ഡോ. ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയത്.

പോസ്റ്റ് മോര്‍ട്ടത്തിനെ സംബന്ധിച്ച് രണ്ട് ഡോക്ടര്‍മാര്‍ വ്യത്യസ്തമായ മൊഴി നല്‍കിയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഉന്‍മേഷ് നല്‍കിയ അവകാശവാദം തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാന്‍ ഡോ ഉന്‍മേഷിന് സാധിച്ചില്ല. ഡോ. ഉന്‍മേഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാണ് കോടതി ഇയാളെ വിളിച്ചു വരുത്തി വിസ്തരിച്ചത്. ഇയാള്‍ നല്‍കിയ രേഖകളിലെല്ലാം തന്നെ ഡോ. ഷേര്‍ളി വാസുവിന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്നാണ് ഉണ്ടായിരുന്നത്. ഈ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡോ. ഉന്‍മേഷിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാള വേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ്ജ് വട്ടുകുളം അഡ്വ. സി ടി ജോഫി മുഖേന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!