അഭിനയിക്കുമ്പോള്‍ ഹെല്‍മെറ്റ് ആവശ്യമില്ല; മോഹന്‍ലാല്‍

imagesകൊച്ചി: സിനിമയില്‍ ഹെല്‍മെറ്റ് ആവശ്യമില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അതേസമയം വണ്ടിയോടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും എന്നാല്‍ സിനിമയില്‍ ഹെല്‍മെറ്റ് ഉപയോഗിക്കണമെന്ന് പറയാനാകില്ലെന്നും ലാല്‍ പറഞ്ഞു. സിനിമയില്‍ ഒരുപാട് കൊലപാതക സീനുകള്‍ ഉണ്ടെന്നും അതുകൊണ്ട് കൊലകുറ്റത്തിന് കേസെടുക്കുമോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. ഈ നിയമം ഒട്ടും പ്രായോഗികമല്ലെന്നും ഇപ്പോള്‍ റിലീസ് ചെയ്യുന്ന പല ചിത്രങ്ങളും 6 മാസം മുമ്പൊക്കെ ചിത്രീകരിച്ചതാണ്. അതുകൊണ്ടു തന്നെ ഈ നിയമം വന്നതിന് ശേഷം ഈ ചിത്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

റെഡ് എഫ് എമ്മിന്റ റെഡ്കാര്‍പ്പറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ്‌സിങ്ങിന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ചത്. സിനിമ ഫാന്റസിയുടെ ലോകമാണെന്നും അതുകൊണ്ടു തന്നെ യാഥാര്‍ത്ഥ്യമായിട്ടതിനെ ആരും കണക്കാക്കില്ലെന്നും ലാല്‍ പറഞ്ഞു.

സിനിമയില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഋഷിരാജ്‌സിങ്ങിന്റെ പ്രസ്താവനക്കെതിരെ നേരത്തെ ഇന്നസെന്റ് രംഗത്തെത്തിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top