Section

malabari-logo-mobile

സരിത ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് വാറന്റ് നിലനില്‍ക്കെ

HIGHLIGHTS : കാസര്‍കോട് :സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് അറസ്റ്റ് വാറന്റ് നിലനില്‍ക്കെ. ഹോസ്ദുര്‍ഗ് ഒന്നാം ...

 

കാസര്‍കോട് :സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് അറസ്റ്റ് വാറന്റ് നിലനില്‍ക്കെ. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജനുവരി 31ന് പുറപ്പെടുവിച്ച അറസറ്റ് വാറന്റ്ാണ് സരിതക്കെതിരെ നിലനില്‍ക്കുന്നത്. കോടതി പോലീസിനു കൈമാറിയ ഈ അറസ്റ്റ് വാറന്റ്ിന്റെ വിവരം ജയിലില്‍ അറിയിച്ചിരുന്നില്ല. ഇത് പോലീസ് സരിതയെ സഹായിക്കാനായി എടുത്ത നിലാപാടാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു.
എ്‌നാല്‍ മാരച്ച് 24ലേക്കാണ് ഈ കേസ് മാറ്റിവെച്ചതെന്നും അത്രയും സമയമുള്ളതിനാലാണ് സരിതയെ അറസ്റ്റ് ചെയ്യാന്‍ തിടുക്കം കൂട്ടാത്തതെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി തമ്പാന്‍ പറഞ്ഞു.

കാഞ്ഞങ്ങാട് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് കാറ്റാടിയന്ത്രം വിതരണം ചെയ്യാമെന്ന് പറഞ്ഞ് ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്

sameeksha-malabarinews

സരിതക്കു പുറമെ സരിതയുടെ അമ്മ ഇന്ദിര, കോയമ്പത്തൂര്‍ സ്വദേശി രവി എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!