Section

malabari-logo-mobile

മട്ടന്നൂര്‍ പെണ്‍വാണിഭ കേസ് 8 പേര്‍ കുറ്റക്കാര്‍;11 പേരെ വെറുതെ വിട്ടു

HIGHLIGHTS : കൊച്ചി : മട്ടന്നൂര്‍ പെണ്‍വാണിഭ കേസില്‍ 8 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധി. കേസില്‍ 11 പേരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സോജോ ജയിംസ് അഞ്ച് ക...

കൊച്ചി : മട്ടന്നൂര്‍ പെണ്‍വാണിഭ കേസില്‍ 8 പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധി. കേസില്‍ 11 പേരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി സോജോ ജയിംസ് അഞ്ച് കേസുകളിലും രണ്ടാം പ്രതി ദീപക് നാല് കേസുകളിലും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. എറണാകുളം സെക്കന്‍ഡ് അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയുടേതാണ് വിധി.

ആകെ 13 കേസുകളില്‍ 11 എണ്ണത്തിലാണ് കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. തോമസ്,മനാഫ്,ലില്ലി,അബ്ദുള്‍ റഹ്മാന്‍,ശേഖര്‍,സക്കറിയ എന്നിവരാണ് മറ്റ് കുറ്റക്കാര്‍.

sameeksha-malabarinews

2009 ല്‍ മട്ടന്നൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സോജാ ജയിംസും, ദീപുവും ചേര്‍ന്ന് മറ്റ് പ്രതികള്‍ക്കായി കാഴ്ചവെച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അനാശാസ്യം നടത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതി സംശയം ഉന്നയിച്ചതാണ് കേസിന് വഴിത്തിരിവായത്. ഇതേ തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ അമ്മയുടെ കയ്യില്‍ നിന്നും പണം നല്‍കി വാങ്ങിയതാണെന്നുള്ള വസ്തുത വ്യക്തമായത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!