Section

malabari-logo-mobile

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന

HIGHLIGHTS : കാന്‍ബറ : കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയതായി സൂചന. ഓസ്‌ട്രേലിയന്‍ പ്...

article-0-1C2D00FC00000578-387_634x433കാന്‍ബറ : കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയതായി സൂചന. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തെരച്ചില്‍ നടത്തുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പുറപ്പെട്ടു.

കാണാതായ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന രണ്ട് ഭാഗങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് അറിയിച്ചിരിക്കുന്നത്. സാറ്റലൈറ്റ് വിവരങ്ങള്‍ പ്രകാരം വിമാനത്തിന്റേതായേക്കാവുന്ന ഭാഗങ്ങളെ കുറിച്ച് ഓസ്‌ട്രേലിയന്‍ മാരി ടൈം സേഫ്റ്റി വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചതായാണ് അബോട്ട് വ്യക്തമാക്കിയിരിക്കുന്നത്. ഭാഗങ്ങള്‍ കണ്ടെത്തുന്നതിനായി ഓറിയോണ്‍ വിമാനം ദക്ഷിണേന്ത്യന്‍ മഹാസമുദ്രത്തിലേക്ക് അയച്ചതായും പ്രധാനമന്ത്രി അബോട്ട് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

sameeksha-malabarinews

മാര്‍ച്ച് 8 നാണ് 239 യാത്രക്കാരുമായി കോലാലമ്പൂരില്‍ നിന്ന് ബീജിങ്ങിലേക്ക് പുറപ്പെട്ട എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം കാണാതായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!