Section

malabari-logo-mobile

ഖത്തറിലേക്ക് പച്ചക്കറി കയറ്റി അയക്കുന്നവരില്‍ ഇന്ത്യ ഒന്നാമത്‌

HIGHLIGHTS : ദോഹ: ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറി കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഖത്തറിലെത്തുന്ന

images (1)ദോഹ: ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറി കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഖത്തറിലെത്തുന്ന പച്ചക്കറികളില്‍ 32 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. ജോര്‍ദാന്‍ (18 ശതമാനം), ഇറാന്‍ (12), സഊദി അറേബ്യ, പാക്കിസ്ഥാന്‍ (എട്ട്) എന്നിവയാണ് ഇന്ത്യയ്ക്ക് പിറകിലുള്ള രാജ്യങ്ങള്‍.
രാജ്യത്ത് ആവശ്യമായതിന്റെ അഞ്ച് ശതമാനം പച്ചക്കറി മാത്രമാണ് ഖത്തറില്‍ ഉത്പാദിപ്പിക്കുന്നത്. നവംബറില്‍ 20,369 ടണ്‍ പച്ചക്കറിയാണ് ഉപയോഗിച്ചിരിക്കുന്നത്. ശരാശരി പച്ചക്കറി ഉപഭോഗം 17,548 ടണ്ണാണ്. ശരാശരിയേക്കാള്‍ 16 ശതമാനം വര്‍ധനവാണ് നവംബറിലുണ്ടായത്.
നവംബറില്‍ പഴങ്ങളുടെ ഉപഭോഗത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വര്‍ധനവാണ് പഴങ്ങളുടെ ഉപഭോഗത്തിലുണ്ടായത്. ഫിലിപ്പൈന്‍സില്‍ നിന്നാണ് വാഴപ്പഴം കൂടുതലെത്തുന്നത്. ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയവ സൗത്ത് ആഫ്രിക്ക, ചൈന, ലബനാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിലെത്തുന്നത്.
പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപഭോഗം  വര്‍ധിച്ചെങ്കിലും വിലയില്‍ വര്‍ധനവുണ്ടായിട്ടില്ല. 2013 നവംബറുമായി താരതമ്യപ്പെടുത്തിയാല്‍ ഈ വര്‍ഷം നവംബറില്‍ പച്ചക്കറിക്ക് ഒന്‍പത് ശതമാനത്തോളം വില കുറഞ്ഞിട്ടുണ്ട്. ഒക്ടോബറിനെ അപേക്ഷിച്ച് പഴങ്ങളുടെ വില ഒന്‍പത് ശതമാനം കുറഞ്ഞിട്ടുണ്ട്. മത്സ്യത്തിന് നവംബറില്‍ അഞ്ച് ശതമാനം വില കുറഞ്ഞെങ്കിലും ഇറച്ചിയുടെ വിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല.
ജനസംഖ്യാ വര്‍ധനവാണ് ഉപഭോഗം കൂടാനും കാരണമായത്.  ഡിമാന്റില്‍ വര്‍ധനവ് ഉണ്ടായിട്ടും അധികൃതരുടെ ശക്തമായ ഇടപെടലിന്റെ ഫലമായാണ് വില പിടിച്ചുനിര്‍ത്താനായത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!