മൈലാഞ്ചി അണിഞ്ഞ മലപ്പുറത്തെ മൊഞ്ചത്തികള്‍

mailanchiമലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലപ്പുറം മേളയില്‍ മൈലാഞ്ചി മത്സരം നടന്നു. അരയ്‌ക്ക്‌ താഴെ ചലനശേഷിയില്ലാത്ത ചിത്രകാരി സി.എച്ച്‌ മാരിയത്ത്‌ മത്സരം വീക്ഷിക്കാനെത്തിയ ഏഴു വയസ്സുകാരി ദിയ ഫാത്തിമയുടെ കയ്യില്‍ ചെമ്പരത്തി പൂവ്‌ വരച്ച്‌ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. വീല്‍ചെയറിലാണ്‌ മാരിയത്ത്‌ മത്സര വേദിയിലെത്തിയത്‌. ഒരു മണിക്കൂര്‍ നീണ്ട മത്സരം കഴിയുന്നത്‌ വരെ കാത്തിരുന്ന്‌ വിജയികള്‍ക്കുള്ള സമ്മാനവും നല്‍കിയ ശേഷമാണ്‌ മുഖ്യ അതിഥി മടങ്ങിയത്‌. മത്സരത്തില്‍ പാറപ്പറമ്പില്‍ സഫീറ ഒന്നാം സ്ഥാനവും കണ്ടം ചിറ റാഹിയ രണ്ടാം സ്ഥാനവും ഹിബ ഷക്കീബ്‌ മുന്നാം സ്ഥാനവും നേടി. മലപ്പുറം മേളയുടെ വര്‍ക്കിങ്‌ ചെയര്‍മാന്‍ സക്കീന പുല്‍പ്പാടന്‍, കള്‍ച്ചറല്‍ പ്രോഗ്രാം കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി. വനജ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി

Share news
error: Content is protected !!
Scroll to Top