Section

malabari-logo-mobile

ഖത്തറില്‍ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും

HIGHLIGHTS : ദോഹ: രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. അതേസമയ...

untitled-1-copyദോഹ: രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും. അതേസമയം സമയപരിധി നീട്ടുമെന്ന് സൂചനയുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. കൈവശാവകാശ രേഖകള്‍ ഇല്ലാത്ത പതിനായിരത്തോളം പേര്‍ ഇതുവരെ പൊതുമാപ്പ് ആനുകൂല്യം നേടിയതായാണ് വിവരം. അവസാന ദിവസത്തിലും സെര്‍ച് ആന്‍ഡ് ഫോളോ അപ്പ് വിഭാഗത്തിന്‍െറ മുന്നില്‍ അപേക്ഷകര്‍ എത്തിയേക്കും. സാധാരണനിലയില്‍ വിസ കാലാവധി കഴിഞ്ഞ് മൂന്നുമാസത്തിനുശേഷവും രാജ്യത്ത് തങ്ങുന്ന വിദേശികളെ കണ്ടത്തെിയാല്‍ അറസ്റ്റ് ചെയ്യുകയും 50,000 ഖത്തര്‍ റിയാല്‍ പിഴയും മൂന്നുവര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമായി കാണുകയും ചെയ്യുകയാണ് ഖത്തറിലെ നിയമം. എന്നാല്‍, ഈ ശിക്ഷ ഒഴിവാക്കിയാണ് പൊതുമാപ്പുകാലം  അനുവദിച്ചത്.

പാസ്പോര്‍ട്ട് അല്ളെങ്കില്‍ എംബസി നല്‍കുന്ന ഒൗട്ട്പാസ്, ഓപണ്‍ എയര്‍ ടിക്കറ്റ്, അല്ളെങ്കില്‍ അപേക്ഷിച്ച തീയതി മുതല്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ കഴിഞ്ഞുള്ള ദിവസത്തേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റ്,  ഐഡി കാര്‍ഡ് അല്ളെങ്കില്‍ വിസ കോപ്പി എന്നിവ കൈയിലുള്ളവരും കേസില്‍പെടാത്തവരുമായ പ്രവാസികളുടെ അപേക്ഷകളാണ് പരിഗണിച്ചത്.
വിമാനക്കൂലിക്ക് പണമില്ലാത്തവര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള നടപടിക്രമങ്ങള്‍ പോലും ഗവണ്‍മെന്‍റ് ഇടപെട്ട് നല്‍കുകയുണ്ടായി. നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം അപേക്ഷകര്‍ ആനുകൂല്യപ്രകാരം സ്വന്തം നാടണഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള അപേക്ഷകര്‍ രണ്ടായിരത്തോളം വരും. ദീര്‍ഘകാലമായി ജന്മനാട്  കാണാതെ കഴിഞ്ഞ മലയാളികള്‍ അടക്കമുള്ളവര്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി.
. ഡിസംബര്‍ 14 മുതല്‍ നടപ്പാക്കുന്ന പുതിയ വിസാ നിയമത്തിന്‍െറ മുന്നൊരുക്കമായാണ് ആഭ്യന്തരമന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ രണ്ടുമുതല്‍ കൈവശരേഖകള്‍ ഇല്ലാത്ത വിദേശികളെ കണ്ടത്തൊന്‍ കര്‍ശന പരിശോധനകള്‍ ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. ഇനി അനധികൃത താമസക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!