യന്ത്ര ഊഞ്ഞാലില്‍ നിന്ന്‌ വീണ്‌ യുവാവ്‌ മരിച്ചു

Untitled-2 copyപൊന്നാനി: ഉത്സവത്തിനിടെ യന്ത്ര ഊഞ്ഞാലില്‍ നിന്ന്‌ തെറിച്ചുവീണ്‌ യുവാവ്‌ മരിച്ചു. എടപ്പാള്‍ തലമുണ്ട സ്വദേശി വാര്യത്ത്‌ സുബ്രഹ്മണ്യന്റെ മകന്‍ ശ്രീജിത്ത്‌(26) ആണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ ഏഴിനാണ്‌ അപകടം നടന്നത്‌.

പൊന്നാനി കണ്ടകുറുമ്പക്കാവ്‌ ക്ഷേത്ര താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച്‌ ഉത്സവപ്പറമ്പിലെ ഡാന്‍സിങ്‌ ചെയറില്‍ നിന്നാണ്‌ ശ്രീജിത്ത്‌ തെറിച്ച്‌ വീണത്‌. ഉടന്‍തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ എടപ്പാളിലെ സ്വകര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീജിത്ത്‌ പൊന്നാനി എ വി ഹൈസ്‌ക്കൂള്‍ ജീവനക്കാരനാണ്‌. അമ്മ: കസ്‌തൂര്‍ഭായ്‌. സഹോദരി: സൗമ്യ പാര്‍വതി.