കോളേജില്‍ നിന്ന്‌ പുറത്താക്കിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു

സംഭവം നടന്നത്‌ പൊന്നാനി എംഇഎസ്സില്‍
Untitled-2 copyപൊന്നാനി: പൊന്നാനി എംഇഎസ്‌ കോളേജില്‍ നിന്ന്‌ അച്ചടക്കനടപടിയെടുത്ത്‌ പുറത്താക്കിയ വിദ്യാര്‍ത്ഥി പ്രിസന്‍സിപ്പലിന്റെ റൂമില്‍ വെച്ച്‌ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. സാരമായി പരിക്കേറ്റേ കോളേജിലെ രണ്ടാം വര്‍ഷ എക്കണോമിക്‌സ്‌ ബിരുദ വിദ്യാര്‍ത്ഥി പൊന്നാനി സ്വദേശി ഷെഫീഖിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ്‌ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്‌.
വെള്ളിയാഴ്‌ച രാവിലെയാണ്‌ സംഭവം നടന്നത്‌. ഷഫീഖിനെയടക്കം രണ്ട്‌ വിദ്യാര്‍ത്ഥികളെ ഒരാഴ്‌ച മുന്‍പ്‌ കോളേജില്‍ പുറത്താക്കിയത ്‌.ഈ വര്‍ഷം തുടക്കം മുതല്‍ കോളേജില്‍ നിരവധിതവണ സംഘര്‍ ഷമുണ്ടായിരുന്നു ഇതിനിടയിലാണ്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകാനായ ഷെഫീഖിനെതിരെ ചില അധ്യാപികമാര്‍ പരാതിയുമായി രംഗത്തെത്തിയത്‌. ഇതേ തുടര്‍ന്നാണ്‌ ഷഫീഖിനെതിരെ അച്ചടക്കനടപടിയെുടുത്തത്‌. കുറ്റം തെളിയിക്കാതെ തനിക്കെതിരെ നടപടിയെടുക്കരുതെന്ന്‌ ആവിശ്യപ്പെട്ടാണ്‌ ഷഫീഖ്‌ പ്രിസന്‍സിപ്പലിനെ കാണാനെത്തിയത്‌.
സംഭവത്തെ തുടര്‍ന്ന്‌ പ്രതിഷേധവമുയി രംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ പോലീസ്‌ ലാത്തിചാര്‍ജ്ജ്‌ ചെയ്‌തതും സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന്‌ കോളേജ്‌ വീണ്ടും അനിശ്ചിതകാലത്തേക്ക്‌ അടച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന്‌ 21 ദിവസം അടച്ചിട്ട കോളേജ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ തുറന്ന്‌ പ്രവര്‍ത്തിച്ചത്‌.

Share news
error: Content is protected !!
Scroll to Top