Section

malabari-logo-mobile

ബിസിസിഐ ഓഫീസിലേക്ക് പാക് ആരാധകരുടെ ഫോണ്‍വിളി

HIGHLIGHTS : മുംബൈ: ലോകകപ്പിലെ സെമിഫൈനലില്‍ ഇന്ത്യ തോറ്റ് പുറത്തായതോടെ ബി സി സി ഐ ഓഫീസിലേക്ക് പാകിസ്താനില്‍ നിന്നും ഫോണ്‍ വിളി.

27-1427427611-team-india-jpg-pagespeed-ce-gki3w3gfwz.jpg.pagespeed.ce.gkI3w3gfwzമുംബൈ: ലോകകപ്പിലെ സെമിഫൈനലില്‍ ഇന്ത്യ തോറ്റ് പുറത്തായതോടെ ബി സി സി ഐ ഓഫീസിലേക്ക് പാകിസ്താനില്‍ നിന്നും ഫോണ്‍ വിളി. ബി സി സി ഐയുടെ മുംബൈയിലെ ഓഫീസില്‍ വിളിച്ച് മോക്കാ മോക്കാ പാടുകയാണത്രെ പാകിസ്താന്‍ ആരാധകര്‍. ഫോണ്‍ വിളി അസഹ്യമായതോടെ ബി സി സി ഐ ഓഫീസില്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഫോണെടുത്താല്‍ പാട്ടും തമാശയുമാണെന്നും ഓഫീസ് അധികൃതര്‍ പറയുന്നു. ബി സി സി ഐയുടെ ഓഫീസിലുള്ള ലാന്‍ഡ് ഫോണിലേക്കാണ് വിളി. ഇവരുടെ വെബ്‌സൈറ്റില്‍ ഫോണ്‍നമ്പര്‍ ലഭ്യമാണ്. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് ഫോണ്‍കോളുകള്‍ വരുന്നത് എന്നാണ് അറിയുന്നത്. ഇന്ത്യ ചതിച്ചതാണ് ലോകകപ്പില്‍ തങ്ങള്‍ പുറത്താകാന്‍ കാരണമെന്നാണ് ബംഗ്ലാ ആരാധകരുടെ കുറ്റപ്പെടുത്തല്‍.

sameeksha-malabarinews

ലോകകപ്പിന് മുമ്പായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയ മോക്കാ മോക്കാ പരസ്യമാണ് ബി സി സി ഐക്ക് തലവേദനയായിരിക്കുന്നത്. ലോകകപ്പില്‍ പാകിസ്താന്‍, ബംഗ്ലാദേശ് ടീമുകളെ ചാനല്‍ മോക്കാ മോക്കാ പരസ്യത്തിലൂടെ ചാനല്‍ കളിയാക്കിയിരുന്നു. 1992 ലെ ലോകകപ്പ് മുതല്‍ ഇന്ത്യയെ തോല്‍പിച്ച് പടക്കം പൊട്ടിക്കാന്‍ കാത്തിരിക്കുന്ന പാക് ആരാധകനാണ് പരസ്യത്തില്‍ താരമായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!