തമിഴ് നാട്ടില്‍ പെരിയോറിന്റെ പ്രതിമ തകര്‍ത്തു

ചെന്നൈ; തമിഴ്‌നാട്ടില്‍ സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ പെരിയോറിന്റെ (ഇ വി രാമസ്വാമി നായ്ക്കര്‍)പ്രതിമ തകര്‍ത്തു. തിരുപ്പൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ പെരിയോറിന്റെ പ്രതിമയാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ത്തു. പ്രിതമ തകര്‍ത്തനിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎമ്മും ഡിഎംകെയും ഇന്ന് തമിഴ്‌നാട്ടില്‍ പ്രതിഷേധ ദിനം ആചരിക്കുകയാണ്.

ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ വിവാദ ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെയാണ് തമിഴ്‌നാട്ടിലെ വെല്ലൂരിലെ പെരിയാറിന്റെ പ്രതിമ തകര്‍ത്തിരിക്കുന്നത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയും തകര്‍ക്കും എന്നായിരുന്നു എച്ച് രാജയുടെ പോസ്റ്റ്.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇതെതുടര്‍ന്ന് കോയമ്പത്തൂരിലെ ബിജെപി ഓഫീസിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. ആര്‍ക്കും പിരിക്കില്ല.

Related Articles