പിയര്‍ എജ്യുക്കേറ്റര്‍മാര്‍ക്കുളള പരിശീലന പരിപാടിക്ക് തുടക്കമായി

പരപ്പനങ്ങാടി: നഗരസഭാ പരിധിയിലുളള ഗവ.ഹൈസ്‌ക്കൂള്‍, എസ്.എന്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നിന്നും പിയര്‍ എജ്യൂക്കേറ്റര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിക്കള്‍ക്കുളള പരിശീലന പരിപാടിയും കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നഗരസഭാ അധ്യക്ഷ ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നെടുവ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജാത അധ്യക്ഷയായി.

പദ്ധതിയെ കുറിച്ച് എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍ സംസാരിച്ചു. 15 നും 19 നും ഇടക്ക് പ്രായമുളള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് പിയര്‍ എജ്യൂക്കേറ്റേഴ്‌സ് ആയി തിരെഞ്ഞെടുത്തിട്ടുളളത്. വിദ്യാഭ്യാസം ,ആശയ വിനിമയ പാടവം താത്പര്യം ഉത്സാഹം നേതൃത്വ പാടവം ഇവയൊക്കെ കണക്കിലെടുത്താണ് ഇത്തരത്തിലുളള പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുതെന്ന്് അദ്ദേഹം പറഞ്ഞു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അഷറഫ് കെ.കെ,എല്‍എച്ച്എസ് ജാനു, ഡോ. രഞ്ജിത്, കെ.കെ ശശി, സ്‌കൂള്‍ ഹെല്‍ത്ത് ജില്ലാ കോര്‍ഡിനേറ്റര്‍ സന്ദീപ് കുമാര്‍, ഡിഇഐസി മാനേജര്‍ ദേവീദാസ്, ബ്ലോക്ക് പിആര്‍ഒ ടിഎം ശിഖ, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.