തലസ്ഥാനത്ത് ബിജെപി സിപിഎം സംഘര്‍ഷം;കോടിയേരിയുടെ വീടിനു നേരെ ആക്രമണം;ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപരം: മണക്കാട് ബിജിപി, സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ. ബിജെപി കൊടിമരം തകര്‍ക്കപ്പെട്ട ഇവിടെ ഒരു ബിജെപി നേതാവിന് വെട്ടേറ്റു. ഇതെ തുടര്‍ന്ന് സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രണമാണ് ഉണ്ടായത്. പോലീസ് കാവലുണ്ടായിരുന്ന ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം.

ഇന്നലെ വൈകുന്നേരം മുതലാണ് തലസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമായത്. സിപിഎം ബിജെപി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ബിജെപി ഓഫീസ് ആക്രമണം. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.ഈ സമയം കുന്നം ഓഫീസിലുണ്ടായിരുന്നു. കുമ്മനത്തെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് ബിജെപി ആരോപിച്ചു.

ഇതിനുപിന്നാലെ പുലര്‍ച്ചെ രണ്ടുമണിയോടെ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടിനു നേരെയും ആക്രമണം ഉണ്ടായി. ജനാലകളും കാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു. ഈ സമയം കോടിയേരി വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വീട്ടിലെത്തിയ കോടിയേരി ബിജെപി ആസൂത്രിതമായി സംഘര്‍ഷം ഉണ്ടാക്കിയതാണെന്ന് ആരോപിച്ചു.

ഇന്നലെ വൈകീട്ടോടെ തുടങ്ങിയ സംഘര്‍ഷത്തില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും നിരവധി കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. തലസ്ഥാനത്ത് പോലീസ് അതീവ ജാഗ്രാത പുലര്‍ത്തുകയാണ്.

Related Articles