Section

malabari-logo-mobile

പരപ്പനങ്ങാടി റെയില്‍വേഅടിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ബുധനാഴ്‌ച തുടങ്ങും

HIGHLIGHTS : പരപ്പനങ്ങാടി: കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും എറെ അനുഗ്രഹമാകുന്ന പരപ്പനങ്ങാടി റെയില്‍വേ അടിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്...

parapanangadi railwayപരപ്പനങ്ങാടി: കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും എറെ അനുഗ്രഹമാകുന്ന പരപ്പനങ്ങാടി റെയില്‍വേ അടിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ബുധനാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിക്കും.

പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം വന്നതിനെ തുടര്‍ന്ന്‌ പുട്ടിയ റെയില്‍വേ ഗേറ്റിന്‌ സമാന്തരമായാണ്‌ അടിപ്പാത നിര്‍മ്മിക്കുക. അടിപ്പാതക്ക്‌ ആറര അടി ഉയരുവും എട്ടടിയിലധികം വീതിയുമുണ്ടാകും, കാല്‍നടയാത്രക്കാര്‍ക്കും ബൈക്ക്‌ യാത്രികര്‍ക്കുമായിരിക്കും ഇതിലൂടെ കടന്നുപോകാനാകുക..

sameeksha-malabarinews

അടിപ്പാലം വരുന്നതോടെ ഒരു വര്‍ഷത്തോളമായി പരപ്പനങ്ങാടിയിലെ അടച്ച ഗെയിറ്റിലുടടെയുള്ള കാല്‍നടയാത്രക്കാരുടെ അപകടകരമായ പാളം മുറിച്ചുകടക്കല്‍ ഒഴിവാകും. ഗെയിറ്റ്‌ അടച്ച ശേഷം മൂന്ന്‌ കാല്‍നടയാത്രക്കാരുടെ ജീവനാണ്‌ ഇപിടെ അപകടത്തില്‍ പൊലിഞ്ഞത്‌.

ഗെയിറ്റ്‌ അടച്ചതോടെ ഇരുചക്രവാഹനയാത്രക്കാര്‍ പരപ്പനങ്ങാടിയില്‍ ജങ്കഷനില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അധികം യാത്രചെയ്‌തു വേണം പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനും കോടതിയടക്കമുള്ള നിരവധി സര്‍ക്കാര്‍ ഓഫീസകളിലെത്താന്‍.
സംസ്ഥാനസര്‍ക്കാരും റെയില്‍വേയും ഒരു കോടി രൂപ വീതമാണ്‌ ഈ അടിപ്പാലത്തിനായി ചിലവഴിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!