Section

malabari-logo-mobile

പരപ്പനങ്ങാടി കോടതി പരിസരത്ത്‌ പ്രകടനം നടത്തിയ യൂത്തലീഗ്‌ പ്രവര്‍ത്തകര്‍തക്കെതെിരെ കേസ്‌

HIGHLIGHTS : പരപ്പനങ്ങാടി: കോടതി നടപടികള്‍ ആരംഭിക്കുന്ന സമയത്ത്‌ കോടിതിവളപ്പിന്‌ മുന്‍വശത്ത്‌ റോഡില്‍ പ്രകടനം

palamപരപ്പനങ്ങാടി: കോടതി നടപടികള്‍ ആരംഭിക്കുന്ന സമയത്ത്‌ കോടിതിവളപ്പിന്‌ മുന്‍വശത്ത്‌ റോഡില്‍ പ്രകടനം നടത്തിയ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പരപ്പനങ്ങാടി ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടിതിക്കു മുന്‍വശത്താണ്‌ പ്രകടനംനടന്നത്‌. പാലത്തിങ്ങലില്‍ ഹൈസകൂള്‍ അനുവദിക്കണമെന്ന്‌ ആവിശ്യപ്പെട്ട്‌ പരപ്പനങ്ങാടി എഇഒ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ യൂത്ത്‌ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെയാണ്‌ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ്‌ കേസെടുത്തത്‌.
പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശികളായ അനീഷ്‌ മുഹമ്മദ്‌,റിയാസ്‌ പികെ മുഹമ്മ്‌ദ്‌ സാബിര്‍, സിടി അബ്ദുറഹീം,കമ്രാന്‍, അബ്ദുല്‍ അസീസ്‌ അബ്ദല്‍ സലീം മുഹമ്മദ്‌ റഫീക്‌ മൊയ്‌തീന്‍കുട്ടി കോയ പി എന്നവര്‍ക്കെതിരെയാണ്‌ കേസടുത്തത്‌.
പോലീസ്‌ സ്‌റ്റേഷനില്‍ വെച്ച്‌ ഇവര്‍ക്ക്‌ ജാമ്യം നല്‍കി വിട്ടയച്ചെങ്ങിലും പിന്നീട്‌ മജിസ്‌ട്രേറ്റ്‌ ഇവരെ കോടതിയില്‍ ഹാജരാക്കണെമെന്നാവിശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ഇവരെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വൈകീട്ടോടെ വീണ്ടും ഇവര്‍ക്ക്‌ ജാമ്യം നല്‍കി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!