അനീഷ്‌ മാസറ്റര്‍ക്കെതിരെ വ്യാജരേഖ ചമച്ച ഡോ. കോയയുടെ ജാമ്യാപേക്ഷ തള്ളി

Untitled-2 copyകോഴിക്കോട്‌: മരണപ്പെട്ട മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സകൂള്‍ അധ്യാപകന്‍ അനീഷ്‌ മാസ്റ്ററെ കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയ ചെറുവണ്ണൂര്‍ കോയാസ്‌ ആശുപത്രി ഉടമ ഡോ. എം എ കോയ(70) ന്റെ ജാമ്യാപേക്ഷ തള്ളി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌(5) കെ രാജേഷാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌.

കോയക്ക്‌ ജാമ്യം നല്‍കുന്നതിനെതിരെ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്‌കൂളിലെ പ്യൂണ്‍ അഷറഫിന്‌ തലയ്‌ക്ക്‌ സാരമായി പരിക്കേറ്റുവെന്ന വാദം ഖണ്ഡിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ്‌ കോടതിയില്‍ സമര്‍ര്‍പ്പിച്ചത്‌.

Share news
error: Content is protected !!
Scroll to Top