ജയലളിതയുടെ ജാമ്യം മെയ് 12 വരെ നീട്ടി

CM_Jayalalithaന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം സുപ്രീം കോടതി മെയ് 12 വരെ നീട്ടി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിച്ചതിന് എതിരെ ജയലളിത നല്‍കിയ ഹര്‍ജി തീര്‍പ്പാക്കാന്‍ കര്‍ണാടക ഹൈക്കോടതിക്ക് മേയ് 12വരെ സമയം അനുവദിച്ചിട്ടുണ്ട്്. ജാമ്യ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയ ഇന്ന് ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴയ്ക്കുമാണ് ബാംഗ്ലൂരിലെ പ്രത്യേക കോടതി മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിതയെ ശിക്ഷിച്ചത്. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി നാല് മാസത്തേക്ക് ജയയെ ജാമ്യത്തില്‍ വിട്ടത്.

ജാമ്യകാലാവധിക്കുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി കര്‍ണാടക ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. കേസ് തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എച്ച്. എല്‍.ദത്തു, ജസ്റ്റിസ് എ.കെ.മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജയലളിതയുടെ ജാമ്യം മെയ് പന്ത്രണ്ട് വരെ നീട്ടിയത്.

Share news
error: Content is protected !!
Scroll to Top