Section

malabari-logo-mobile

പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബറിന് ചാപ്പപ്പടിയില്‍ തറക്കല്ലിടും മന്ത്രി അബ്ദുറബ്ബ്

HIGHLIGHTS : ശിലാസ്ഥാപനം ഫെബ്രുവരി 13ന് മുഖ്യമന്ത്രി നടത്തും മുറിത്തോട് സാങ്കേതിക തടസ്സമല്ല

ശിലാസ്ഥാപനം ഫെബ്രുവരി 13ന് മുഖ്യമന്ത്രി നടത്തും
മുറിത്തോട് സാങ്കേതിക തടസ്സമല്ല

പരപ്പനങ്ങാടി :എവിടെ നിര്‍മ്മിക്കണമെന്ന് പ്രാദേശിക തര്‍ക്കം നിലനില്‍ക്കുന്ന പരപ്പനങ്ങടി ഫിഷിങ്ങ് ഹാര്‍ബറിന് ചാപ്പപ്പടിയില്‍ മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് മന്ത്രി പികെ അബ്ദുറബ്ബ്.. തന്റെ പരപ്പനങ്ങാടിയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നുറുകണക്കിന് മത്സ്യതൊഴിലാളികളെ സാക്ഷിനിര്‍ത്തിയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ചാചപ്പടിയില്‍ ഹാര്‍ബര്‍ വരുന്നതാണ് മത്സ്യതൊഴിലാളികള്‍ക്ക ഏറെ പ്രയോജനകരമെന്നും നിലിവില്‍ അവിടെയുള്ള മുറിത്തോടിന് വടക്ക് നാനുര്‍ മീറ്ററും തെക്ക് 200 മീറ്ററുമായാണ് ഹാരബറിന്റെ പുലിമുട്ടുകള്‍ സ്ഥാപിക്കുക നിര്‍മ്മിക്കുക എന്ന് മന്ത്രി പറഞ്ഞു. ആ മുറിത്തോട് സാങ്കേതിതതടസ്സമല്ലെന്നും വികസനപദ്ധതി നടപ്പാക്കാന്‍ കുറച്ച് ഫണ്ട് അധികം ചിലവാക്കി ഈ മുറിത്തോട് ദിശ മാറ്റി തിരിച്ചുവിട്ടാലും കുഴപ്പമില്ലെന്നും മന്ത്രി വ്യകക്തമാക്കി.

sameeksha-malabarinews

വികസനപദ്ധതികള്‍ വരുമ്പോള് പ്രാദേശിക ചേരിപ്പോര് മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കരുതെന്നും മന്ത്രി പറഞ്ഞു.
ഈ ഹാര്‍ബര്‍ പ്രാദേശിക തര്‍ക്കങ്ങള്‍ മുലം നിര്‍മ്മാണം തുടങ്ങാനാവാതെ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ 2012 ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ അങ്ങാടി കടപ്പുറത്ത് ഹാര്‍ബറിന്റെ ബോറിങ്ങ് അടക്കമുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!