Section

malabari-logo-mobile

ലാവലിന്‍ കേസ്‌; സര്‍ക്കാരിന്റെ ഹര്‍ജി സ്വീകരിച്ചു

HIGHLIGHTS : കൊച്ചി: ലാവലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെബ്രുവരി മധ്യത...

pinarayi vijayanകൊച്ചി: ലാവലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഫെബ്രുവരി മധ്യത്തോടെ വാദം കേള്‍ക്കും. സിബിഐയും സര്‍ക്കാരും ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന്‌ കരുതുന്നതായി ഹൈക്കോടതി സൂചിപ്പിച്ചു. ലവ്‌ലിന്‍ ഇടപാടില്‍ പൊതുഖജനാവിന്‌ വന്‍ നഷ്ടമുണ്ടായെന്ന്‌ സര്‍ക്കാരിന്‌ വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ ടി ആസിഫലി വാദിച്ചു. അതുകൊണ്ട്‌ തന്നെ വിചാരണ കോടതിവിധി റദ്ദാക്കണമെന്ന ആവശ്യം വേഗം പരിഗണിക്കണം.

എന്നാല്‍ ഹര്‍ജി പരിഗണിക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന്‌ കോടതി ചോദിച്ചു. കോടതിയെ സൗകര്യം പരിഗണിച്ച്‌ ഹര്‍ജിയില്‍ തീര്‍പ്പ്‌ ഉണ്ടാക്കിയാല്‍ മതിയെന്ന നിലപാടില്‍ ആയിരുന്നു സിബിഐ. നിവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേക താല്‍പര്യത്തോടെ ആണ്‌ സര്‍ക്കാരിന്റെ ഉപഹര്‍ജിയെന്ന്‌ പിണറായി വിജന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ നവകേരള മാര്‍ച്ചോ രാഷ്ട്രീയ കാലാവസ്ഥയോ കോടതിയുടെ പരിഗണനാ വിഷയമല്ലെന്ന്‌ ജസ്റ്റിസ്‌ പി ഉബൈദ്‌ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉപഹര്‍ജി സ്വീകരിച്ച കോടതി ഫെബ്രുവരിയില്‍ തിയ്യതി തീരുമാനിച്ച്‌ വാദം കേള്‍ക്കാമെന്ന്‌ അറിയിച്ചു.

sameeksha-malabarinews

എസ്‌എന്‍സി ലാവലിന്‍ എന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്‌ കോടികളുടെ നഷ്ടം ഉണ്ടായതിനാലാണ്‌ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുന്നത്‌. എന്നായിരുന്നു പ്രധാന വാദം. സിബിഐ നേരത്തെ തന്നെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!