പോലീസുകാരന്റെ ഹെല്‍മറ്റ് വിഷയം; കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ കേസ്

parappananagdi,policeപരപ്പനങ്ങാടി: ഹെല്‍മറ്റ് വേട്ടക്കിറങ്ങിയ പോലീസുകാരന്‍ തന്നെ ഹെല്‍മറ്റില്ലാതെ പിടിച്ചെടുത്ത വാഹനവുമായി പോകാനൊരുങ്ങിയപ്പോള്‍ നാട്ടുകാര്‍ പോലീസുകാരനെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് 117 ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരനെ പോലീസുകാരന്‍ കൈകാണിച്ച് നിര്‍ത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വണ്ടി കസ്റ്റഡിയിലെടുത്തതായി അറിയിച്ച പോലീസുകാരന്‍ വാഹനം പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോകാനായി വണ്ടി സ്റ്റാര്‍ട്ട് ചെയ്തതോടെ ഹെല്‍മറ്റില്ലാതെ പോലീസുകാരന്‍ എങ്ങനെ വണ്ടിയോടിക്കുമെന്ന് ചോദിച്ച് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു.