Section

malabari-logo-mobile

നോട്ടുകള്‍ മാറ്റാനുള്ള പരിധി 2000 ആക്കികുറച്ചു

HIGHLIGHTS : ന്യൂഡല്‍ഹി:അസാധുവായ നോട്ടുകള്‍ മാറ്റാനുള്ള പരിധി നാളെമുതല്‍ 4500 ല്‍ നിന്നും 2000 ആക്കി കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍.  ഇത് കറന്‍സിയുടെ ദൌര്‍ബല്യം...

sashikant-602560ന്യൂഡല്‍ഹി:അസാധുവായ നോട്ടുകള്‍ മാറ്റാനുള്ള പരിധി നാളെമുതല്‍ 4500 ല്‍ നിന്നും 2000 ആക്കി കുറച്ചതായി കേന്ദ്ര സര്‍ക്കാര്‍.  ഇത് കറന്‍സിയുടെ ദൌര്‍ബല്യം കൊണ്ടല്ലെന്നും ഒരേ ആളുകള്‍തന്നെ വീണ്ടും വീണ്ടും പണം പിന്‍വലിക്കുന്നതുകൊണ്ട്  മറ്റുള്ളവര്‍ക്ക് അവസരം കുറയുന്നതിനാല്‍ ആണെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി ശശികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ പണം അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതിന് ഈ പരിധി ബാധകമല്ല.

കര്‍ഷകര്‍ക്ക് ഒരാഴ്ച  25000 രൂപവീതം ബാങ്കില്‍നിന്ന് പിന്‍വലിക്കാം. ബാങ്ക് അക്കൌണ്ട് കര്‍ഷകരുടെ പേരിലാകണം. കൂടാതെ രജിസ്ട്രേഷന്‍ ഉള്ള വ്യാപാരികള്‍ക്ക് ആഴ്ചയില്‍ 50000 രൂപ പിന്‍വലിക്കാം.

sameeksha-malabarinews

വിവാഹ ആവശ്യങ്ങള്‍ക്ക് 2.5 ലക്ഷം രൂപയും പിന്‍വലിക്കാം. വിള ഇന്‍ഷുറന്‍സിന്റെയും കാര്‍ഷിക വായ്പയുടെയും പ്രീമിയം അടയ്ക്കാന്‍ കര്‍ഷകര്‍ക്ക് 15 ദിവസം നീട്ടിനല്‍കി.ഒരാള്‍തന്നെ പണം മാറ്റാന്‍ പലതവണ ബാങ്കിലെത്തുന്നത് തടയാന്‍ വിരലില്‍ മഷിപുരട്ടുന്നത് ഇന്നലെ മുതല്‍ നടപ്പാക്കിയിരുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!