ഓടിട്ട വീട് കാറ്റില്‍ തകര്‍ന്നു: സുബ്രഹ്മണ്യനും കുടുംബവും പെരുവഴിയില്‍

vallikkunnu-copyതേഞ്ഞിപ്പലം: ആകെയുള്ള ഓടിട്ട വീട് കാറ്റില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് തേഞ്ഞിപ്പലത്തെ നിര്‍ധന കുടുംബം വഴിയാധാരമായി. ചുള്ളോട്ടുപറമ്പ് തോട്ടത്തില്‍ സുബ്രഹ്മണ്യനും ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബമാണ് ദുരിതത്തിലായത്.

ബുധനാഴ്ച രാവിലെയാണ് ഓടിട്ട വീട് കാറ്റില്‍ തകര്‍ന്നു വീണത്. ഭാര്യ അസുഖ ബാധിതയായി സ്വന്തം വീട്ടിലേക്കു പോയതിനാല്‍ സുബ്രഹ്മണ്യന്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ സമയത്തായിരുന്നു അപകടം. കൂലിപ്പണിക്കാരാനായ ഇദ്ദേഹത്തിന് വിവാഹപ്രായമെത്തിയ മകളും എട്ട് , രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന മക്കളുമുണ്ട്.

വീട് നിര്‍മ്മിക്കാന്‍ നേരത്തെ പഞ്ചായത്ത് ധനസഹായം അനുവദിച്ചിരുന്നുവെങ്കിലും അപകടത്തില്‍പ്പെട്ട് കിടപ്പിലായതിനാല്‍ വീട് പണി നടത്താനായില്ല. അതിനാല്‍ ധനസഹായവും ലഭിച്ചില്ല. സഹോദരങ്ങളോ അടുത്ത ബന്ധുക്കളോ ഇല്ലാത്തതിനാല്‍ കയറികിടക്കാന്‍ ഇടമില്ലാതെ പെരുവഴിയിലായിരിക്കുകയാണ് ഈ കുടുംബം.

സംഭവത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, വൈസ് പ്രസിഡന്റ് വി. സതി, തേഞ്ഞിപ്പലം വില്ലേജ് ഓഫീസര്‍ എ. പ്രേമന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top