Section

malabari-logo-mobile

നിലമ്പൂര്‍ രാധ വധം: രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

HIGHLIGHTS : മഞ്ചേരി: നിലമ്പൂര്‍ രാധാ വധക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ...

രാധ
രാധ

മഞ്ചേരി: നിലമ്പൂര്‍ രാധാ വധക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി കെ ബിജു നായര്‍, സുഹൃത്ത് കുന്നശേരി ഷംസുദീന്‍ എന്ന ബാപ്പുട്ടി എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്)യാണ് കേസില്‍ ശിക്ഷ വിധിച്ചത്.

ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് (12-02- 2015) വിധിയുണ്ടായത്. കഴിഞ്ഞ ദിവസം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

sameeksha-malabarinews

2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ ഉപേക്ഷിച്ചുവെന്നുമാണു പ്രോസിക്യൂഷന്‍ കേസ്.

രാധയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഫെബ്രുവരി ഒന്‍പതിനു വൈകുന്നേരമാണു മൃതദേഹം കുളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുളം വറ്റിച്ചു മൃതദേഹം പുറത്തെടുത്തു ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. അന്നു വൈകുന്നേരം തന്നെ പ്രതികള്‍ പോലീസ് പിടിയിലായി. തുടര്‍ന്ന് എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തിലാണു കേസന്വേഷണം പൂര്‍ത്തിയാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!