വിദ്യാര്‍ത്ഥികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകന്‍ അറസ്റ്റില്‍

rape-genericമുംബൈ: വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച അധ്യാപകന്‍ അറസ്റ്റില്‍. മുംബൈയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 35 കാരനായ സുലൈമാന്‍ ഷെയ്ഖ് എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു.

തന്റെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്ന അശ്ലീല വീഡിയോകളാണ് അധ്യാപകന്‍ ക്ലാസിലെ പെണ്‍കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തത്. ഒരു വിദ്യാര്‍ത്ഥി കാര്യം രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ ഈ പ്രവൃത്തി തുടര്‍ന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. വീഡിയോ കാണാത്ത പെണ്‍കുട്ടികളെ പരീക്ഷയില്‍ തോല്‍പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത്തരം ദൃശ്യങ്ങള്‍ കുട്ടികളെ കാണിച്ചിരുന്നത്

രക്ഷിതാക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം ഒരു ശിവസേന പ്രവര്‍ത്തകന്‍ സഹായം ആവശ്യപ്പെട്ട് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അച്ഛനെ കണ്ടിരുന്നുവെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Share news
error: Content is protected !!
Scroll to Top