Section

malabari-logo-mobile

നാദാപുരത്ത്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു :വടകര താലൂക്കില്‍ ഹര്‍ത്താല്‍

HIGHLIGHTS : യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ക്കും പരിക്ക്‌ കോഴിക്കോട്‌ :നാദാപുരത്തിനടുത്ത്‌ തൂണേരിയില്‍ ഉണ്ടായ ആക്രമണത്തില്‍ 19 വയസ്സുകാരനായ യുവാവ്‌ കൊല്ലപ...

IMG-20150123-WA0001-193x300യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ക്കും പരിക്ക്‌
കോഴിക്കോട്‌ :നാദാപുരത്തിനടുത്ത്‌ തൂണേരിയില്‍ ഉണ്ടായ ആക്രമണത്തില്‍ 19 വയസ്സുകാരനായ യുവാവ്‌ കൊല്ലപ്പെട്ടു കോടഞ്ചേരി ചെടയന്‍കുഴി ഷീബിന്‍(19) ആണ്‌ മരിച്ചത്‌ ഷിബന്‍ ഡിവൈഎഫഐ പ്രവര്‍ത്തകനാണ്‌.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ രംഗതി(22), പൂത്തലത്ത്‌ അഖില്‍(24) ലിനേഷ്‌ എന്നിവരെ കോഴിക്കോട്‌്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌, വ്യാഴാഴ്‌ച രാത്രി ഒമ്പതരമണിയോടെയാണ്‌ സംഭവമുണ്ടായത്‌
നിസ്സാരമായി പരിക്കേറ്റ യൂത്ത്‌കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരായ അനീഷ്‌(30), വിജേഷ്‌(27) എന്നവരേയും ആശുപത്രിയില്‍ പ്രവേശിപ്പച്ചിട്ടുണ്ട്‌.harthal-300x220

sameeksha-malabarinews

മാരകായുധങ്ങളുമായി ജീപ്പിലെത്തിയ സംഘമാണ്‌ ആക്രമം നടത്തിയത്‌ കഴുത്തിന്‌ വെട്ടേറ്റ ഷിബിന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ്‌ മരിച്ചത്‌. സംഭവം നടക്കുന്ന ശബ്ദം കേട്ട്‌ ഓടിക്കൂടിയെവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്‌്‌.
ഷിബിന്റെ മൃതദേഹം മെഡിക്കല്‍കേേേളജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പിതാവ്‌ ഭാസ്‌ക്കരന്‍, മാതാവ്‌ അനിത സഹോദരങ്ങള്‍ ഷിജിന്‍,ഷിധുന്‍.

സംഭവത്തിന്‌ പിന്നില്‍ മുസ്ലീംലീഗ്‌ പ്രവര്‍ത്തകരാണെന്ന്‌ സിപിഎം പറഞ്ഞു.നാദാപുരം മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്‌ സംഭവത്തില്‍ പ്രതിഷേധിച്ച്‌ വടകര താലൂക്കില്‍ സിപഎം ഹര്‍ത്താലിന്‌ ആഹ്വാനം നല്‍കിയിട്ടുണ്ട്‌.

സ്ഥലത്ത്‌ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ പോലീസ്‌ പട്രോളിങ്ങ്‌ ശക്തമാക്കിയിട്ടുണ്ട്‌ . ഏറെ നാളായി നാദാപുരം മേഖലയില്‍ സമാധാനാന്തരീക്ഷമായിരുന്നു. പറയത്തക്ക സംഘര്‍ഷമൊന്നുമില്ലാതെയിരിക്കുമ്പോള്‍ ഉണ്ടായ ഈ ആക്രമണം നാടിന്‍്‌റെ സമാധാനന്തരീക്ഷം തകര്‍ക്കുമോ എന്ന ആശങ്കയിലാണ നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!