Section

malabari-logo-mobile

മാണിക്കെതിരെ ഇടതുമുന്നണി പ്രക്ഷോഭം ശക്തമാക്കുന്നു

HIGHLIGHTS : തൃശ്ശൂര്‍ :ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട്‌ ഇടതുമുന്നണി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

തൃശ്ശൂര്‍ :ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട്‌ ഇടതുമുന്നണി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഫെബ്രവരി മൂന്നിന്‌ സക്രട്ടറിയേറ്റിലേക്കും താലൂക്ക്‌ ഓഫീസുകളിലേക്കും മാര്‍ച്ച്‌ നടത്താനും കെഎം മാണിയുെ പൊതുപരിപാടികള്‍ ബഹിഷക്കരിക്കാനും ഇടതുമുന്നണി തീരുമാനം. വ്യാഴാഴ്‌ച തൃശ്ശൂരില്‍ വച്ച്‌ ചേര്‍ന്ന എല്‍ഡിഎഫ്‌ സംസ്ഥാനകമ്മറ്റിയോഗമാണ്‌ ഈ തിരൂമാനമെടുത്തത്‌.
മാണിക്ക്‌ വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്‌ അവതരിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം ജനങ്ങള്‍ സൃഷ്ടിക്കുമെന്നും തീരമാനങ്ങള്‍ വിശദീകരിച്ചുകൊണ്‌ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!