തിരൂരില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ബൈക്കിടിച്ച്‌ പരിക്ക്‌

accident-120x1204തിരൂര്‍: സീബ്രാലൈനിലൂടെ റോഡ്‌ മുറിച്ച്‌ കടക്കവെ അമിതവേഗതിയല്‍ വന്ന ബൈക്ക്‌ വിദ്യാര്‍ത്ഥിനികളെ ഇടിച്ച്‌ തെറിപ്പിച്ചു. തിരൂര്‍ ഗവ.ബോയ്‌സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥിനകളായ ഷഫ്‌ല, ശശിലേഖ എന്നീ കുട്ടികള്‍ക്കാണ്‌ പരിക്കേറ്റത്‌.

വ്യാഴാഴ്‌ച പകല്‍ രണ്ട്‌ മണിയോടെയാണ്‌ സംഭവം ഷഫലയെ കോട്ടക്കല്‍ അല്‍മാസ്‌ ആശുപത്രിയിലും ശശിലേഖയെ തിരൂര്‍ ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ തിരൂര്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top