Section

malabari-logo-mobile

മുല്ലപ്പെരിയാര്‍; സുപ്രീംകോടതിവിധി തമിഴ്‌നാടിന്; നാളെ കേരള ഹര്‍ത്താല്‍

HIGHLIGHTS : തൊടുപുഴ : മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി ഇയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ വാദം അംഘീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ന...

Mullaperiyar damതൊടുപുഴ : മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി ഇയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ വാദം അംഘീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. മുല്ലപെരിയാര്‍ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുല്ലപെരിയാര്‍ സംരംക്ഷണത്തിന് സമരവുമായി മുന്നോട്ട് പോകുമെന്ന് മുല്ലപെരിയാര്‍ സമരസമതി വ്യക്തമാക്കി.

ഇതോടെ കേരളത്തിന്റെ ഡാം സുരക്ഷാ നിയമം സുപ്രീംകോടതി അസാധുവാക്കി. കേരളത്തിന്റെ നിയമഭേദഗതി ഭരണഘടനാ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. കേരളത്തിന്റെ പുതിയ ഡാം എന്ന ആവശ്യവും സുപ്രീംകോടതി തള്ളി. കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചാണ് വിധി പറഞ്ഞത്.

sameeksha-malabarinews

കോടതി വിധി ഞെട്ടിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപെരിയാര്‍ കേസില്‍ കോടതി വിധി പഠിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി പിജെ ജോസഫ് പറഞ്ഞു.

വിധിയെ തുടര്‍ന്ന് ഇടുക്കിയില്‍ ആഭ്യന്തരവകുപ്പിന്റെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം വന്നു കഴിഞ്ഞു. തമിഴ് വംശജര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രതേ്യക സുരക്ഷ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമസഭ ഉടനെ വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. കേരളത്തിന് മുല്ലപ്പെരിയാര്‍ നീതി നിഷേധമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!