Section

malabari-logo-mobile

ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച ഇമാം അറസ്റ്റില്‍

HIGHLIGHTS : കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടുകളില്‍ കൊണ്ട് പോയി പലതവണ പീഡിപ്പിച്ച സംഭവത്തില്‍ ഇമാം അറസ്റ്റില്‍. പൊന്‍കുന്നം അട്ടിക്കല്‍...

imamകോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടുകളില്‍ കൊണ്ട് പോയി പലതവണ പീഡിപ്പിച്ച സംഭവത്തില്‍ ഇമാം അറസ്റ്റില്‍. പൊന്‍കുന്നം അട്ടിക്കല്‍ വിളക്കത്ത് വീട്ടില്‍ അന്‍സാര്‍ (38) ആണ് അറസ്റ്റിലായത്. കോട്ടയം സംക്രാന്തിയിലെ ആരാധനാലയത്തിലെ ഇമാം ആയിരുന്നു ഇയാള്‍.

ഇയാള്‍ക്കൊപ്പം ചൊവ്വാഴ്ച രാവിലെയാണ് കുമരകത്തെ ഒരു റിസോര്‍ട്ടില്‍ നിന്നും പെണ്‍കുട്ടിയെ പിടികൂടിയത്. പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തു നിന്നും സ്‌കൂള്‍ യൂണിഫോമില്‍ ഒരു പെണ്‍കുട്ടി ഇമാമിന്റെ കാറില്‍ കയറി പോകുന്നത് കണ്ട് സംശയം തോന്നിയ ചില നാട്ടുകാര്‍ ഇവരെ പിന്‍തുടരുകയായിരുന്നു. പിന്നീട് കുമരകത്തെ ഒരു ആര്‍ഭാട റിസോര്‍ട്ടിന് സമീപത്തു നിന്നും നാട്ടുകാര്‍ ഈ കാര്‍ കണ്ടെത്തുകയും ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പര്‍ദ്ദ ധരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയെ കാറില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെ ഒരു വര്‍ഷത്തോളമായി ഇമാം തന്നെ പീഡിപ്പിക്കുകയാണെന്ന വിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്.

sameeksha-malabarinews

പിടിയിലായ അന്‍സാറിന് വിദേശത്തേക്ക് ആളുകളെ ജോലിക്ക് കയറ്റി അയക്കുന്ന ബിസിനസും ഉണ്ട്. പെണ്‍കുട്ടിയുടെ പിതാവിനും വിദേശത്ത് ജോലി ശരിയാക്കികൊടുത്തത് ഇയാളാണ്. ഇതിന്റെ പരിചയത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പലതവണ പലയിടങ്ങളില്‍ ഭീഷണിപ്പെടുത്തി കൊണ്ട് പോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിനോട് തുറന്നു പറഞ്ഞു.

ഇപെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇമാമിനെതിരെ ഭീഷണിപെടുത്തി തട്ടികൊണ്ട് പോകല്‍,പീഡനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പോലീസ് കേസെടുത്തു. ഇയാളില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും പോലീസ് കണ്ടെടുത്തു. കൂടുതല്‍ തെളിവെടുപ്പിനായി ഇയാളെ ബുധനാഴ്ച കുമരകം റിസോര്‍ട്ടില്‍ കൊണ്ടു വരും.

 

 

ഫോട്ടോ കടപ്പാട്: കേരള ഓണ്‍ലൈന്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!