Section

malabari-logo-mobile

തട്ടമിടാന്‍ നിര്‍ദേശിച്ചവരോട്‌ പോയ്‌ പണിനോക്കാന്‍ മിഷേല്‍ ഒബാമ

HIGHLIGHTS : റിയാദ്‌: യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയിലെ നിയമങ്ങള്‍ കാറ്റി പറത്തി മിഷേല്‍ ഒബാമ. ഇന്ത്യ സന്ദര്‍ശനത്തിന്‌ തൊട്ടു പിറകെയാണ്‌ അമേരിക്കന്...

Untitled-1 copyറിയാദ്‌: യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രമായ സൗദി അറേബ്യയിലെ നിയമങ്ങള്‍ കാറ്റി പറത്തി മിഷേല്‍ ഒബാമ. ഇന്ത്യ സന്ദര്‍ശനത്തിന്‌ തൊട്ടു പിറകെയാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയും പത്‌നി മിഷേല്‍ ഒബാമയും സൗദിയില്‍ സന്ദര്‍സനത്തിനെത്തിയത്‌. പുതിയ രാജാവ്‌ അധികാര മേറ്റെങ്കിലും നിലവിലുള്ള നിയമങ്ങിലൊന്നും മാറ്റം വരുത്തിയിട്ടില്ല. എന്നിരിക്കെയാണ്‌ സൗദിയില്‍ മിഷേല്‍ തട്ടമിടാതെ എത്തിയതും പല പൊതുപരിപാടികളില്‍ പങ്കെടുത്തതും.

വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ധരിച്ചിരുന്ന വസ്‌ത്രം മാറ്റി മുഖമൊഴികെ ശരീരം മുഴുവന്‍ മറയ്‌ക്കുന്ന തരത്തിലുള്ള വസ്‌ത്രമാണ്‌ മിഷേല്‍ ധരിച്ചത്‌. സ്‌ത്രീകള്‍ക്ക്‌ മുഖാവരണവും പര്‍ദ്ദയും ധരിച്ചു മാത്രം പ്രവേശനമുള്ള ഇടങ്ങളിലേക്കാണ്‌ മിഷേല്‍ വളരെ നിസാരമായി കടന്നു വന്നത്‌. എതായാലും മിഷേലിന്റെ ഈ പ്രവൃത്തി ഇവിടുത്തെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെതന്നെയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. പല ചാനലുകളും മിഷേലിന്റെ മുഖം തെളിച്ചു കൊടുക്കാതെയാണ്‌ സംപ്രേഷണം ചെയതിട്ടുള്ളത്‌. എന്നാല്‍ ഇക്കാര്യം സൗദി മന്ത്രാലയം നിഷേധിച്ചു.

sameeksha-malabarinews

പല സൗദി ഭരണാധികാരികളും മിഷേലിന്‌ ഹസ്‌തദാനം നല്‍കാന്‍ പോലും മടിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. അതെസമയം മിഷേലിന്റെ ഈ പ്രവൃത്തിയെ അംഗീകരിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും കുറവല്ല. അമേരിക്കന്‍ പ്രഥമ വനിതയ്‌ക്കു മേല്‍ തട്ടമിടാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്‌. സൗദിയില്‍ സ്‌ത്രീകള്‍ക്കു മാത്രമായി തന്നെ പ്രത്യേക നിയമങ്ങള്‍ ഉണ്ട്‌. ഭാര്‍ത്താവിനൊപ്പമാല്ലാതെ പുറത്തിറങ്ങരുത്‌, വാഹനമോടിക്കരുത്‌, തട്ടമിടാതെയും പര്‍ദ്ദയോ ബുര്‍ക്കയോ ധരിക്കാതെയോ പുറത്തിറങ്ങരുത്‌ എന്നിവയാണവ. എന്നാല്‍ മിഷേല്‍ ഒബാമയ്‌ക്കുമാത്രം ഇവയൊന്നും ബാധകമായില്ല എന്നത്‌ ഏറെ ചര്‍ച്ചയായിട്ടുണ്ട്‌.

അതെസമയം അബ്ദുള്ള രാജാവ്‌ മരണപ്പെട്ടതിനെ തുടര്‍ന്ന്‌ നിരവധി ലോക നേതാക്കന്‍മാര്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മിഷേല്‍ തട്ടമിടാത്തത്‌ ഒരു വിവാദ മാക്കേണ്ടെന്ന നിലപാടിലാണ്‌ സൗദി അധികൃതര്‍. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇക്കാര്യം വലിയ ചര്‍ച്ചതന്നെയായിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!