ഉമ്പായിക്ക് സ്‌നേഹപൂര്‍വ്വം….

വിനോദ്കുമാർതള്ളശ്ശേരി

ഇന്നലെയാണ്‌സൂര്യകൃഷ്ണമൂർത്തിയുടെ വാട്സപ്പ് സ
ന്ദേശംകണ്ടത്. ഉമ്പായി ശ്വാസകോശത്തിന്‌ ക്യാൻസർ ബാധിച്ച് ആശുപത്രിയിലാണെന്ന്. ആശുപത്രി    കിടക്കയിൽ കിടന്ന്കൊണ്ട് ഒക്ടോബറിൽ സൂര്യയുടെ ജൽസാഗർ എന്ന പരിപാടിയിൽ പാടേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു എന്നും കൃഷ്ണമൂർത്തിയുടെ സന്ദേശത്തിലുണ്ടായിരുന്നു. അതേ സ്വന്തം ജീവിതത്തേക്കാൾ സംഗീതത്തെ സ്നേഹിച്ച ഉമ്പായിയിൽ നിന്ന് ഇതില്‍ വ്യത്യസ്തമായി എന്താണ്‌ പ്രതീക്ഷിക്കേണ്ടത്. ഇന്നിതാ ആ  ആഗ്രഹം ബാക്കിവെച്ചുകൊണ്ട്അദ്ദേഹം യാത്രയായിരിക്കുന്നു.

 

സംഗീതത്തോടുള്ള ഭ്രമംകാരണം പത്താംക്ലാസ്സിൽ തോറ്റതു കാരണമാണ്‌ ഉമ്പായിയുടെ പിതാവ്അദ്ദേഹത്തെ ബോംബെയിലേക്കയക്കുന്നത്. എന്നാൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ്‌ ഉമ്പായി ചെയ്തത്. ഉസ്താദ്മുനവ്വുർ അലിഖാനെ പരിചയപ്പെടാനും ശിഷ്യപ്പെടാനും ബോംബേയാത്ര കാരണമായി. അതാണ്‌ ഉമ്പായിയെ സംഗീതത്തിൽ  ഉറപ്പിച്ചുനിർത്തിയത്.

 

സംഗീതജീവിതത്തിന്റെ ആദ്യകാലത്ത്ഗസലുകൾ എഴുതിക്കാൻ വേണ്ടി  ഓ.എൻ വിയേയും സച്ചിദാനന്ദനേയും യൂസഫലി കേച്ചേരിയേയും ഒക്കെ കണ്ടിരുന്നെങ്കിലും നിരാശയായിരുന്നു  ഫലം. ഗസൽ കൊണ്ട്കേരളത്തിൽ ജീവിക്കാൻ കഴിയില്ലെന്ന്പറഞ്ഞാണ്‌ അവർ അദ്ദേഹത്തെ മടക്കിയത്. പക്ഷേ ഉമ്പായി തോറ്റ്പിൻമാറാതെ ഉറച്ചുനിന്നു. പിൽക്കാലത്ത് ഇ
വരെക്കൊണ്ടൊക്കെ ഗസലുകൾ എഴുതിച്ച്സംഗീതം ചെയ്ത്പാടാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു.

 

സിനിമയുടെ മായികപ്രഭയിൽ കണ്ണ്‌ മഞ്ഞളിക്കാതെ ഗസലിൽ ഉറച്ചു നിന്നത്ഉമ്പായിയുടെ വലിയ മഹത്വമായി ഷഹ്ബാസ്അമൻ ഒരു സ്വകാര്യസംഭാഷണത്തിൽ പറയുകയുണ്ടായി. സിനിമയിൽ യേശുദാസ്പാടി മനോഹരമാക്കിയ പലപാട്ടുകളും ഉമ്പായി പാടുന്നത്കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെത്തന്നെ. ‘വാകപ്പൂമരംചൂടും’എന്നപാട്ടും ‘ഗോപുരക്കിളിവാതിലിൽ’എന്ന പാട്ടുമൊക്കെ ഉദാഹരണം. ഈ പാട്ടുകൾക്ക്ഉമ്പായി കൊടുക്കുന്ന പ്രത്യേകഫീൽ അനുഭവിച്ചറിയേണ്ടത്തന്നെ. ആ ആലാപനത്തിൽ സിനിമത്വം തീരെ ഇല്ലെന്നാണ് എന്റെ
ന്റെ പക്ഷം.

 

മട്ടാഞ്ചേരി പാട്ടുകാരുടെ നാടായിരുന്നു. മെഹ്ബൂബ് മട്ടാഞ്ചേരിക്കാരുടെ ഏറ്റവും വലിയ പാട്ടുകാരനും. മട്ടാഞ്ചേരിക്കാരനാണെങ്കിലും യേശുദാസിനെപോലും മട്ടാഞ്ചേരിക്കാർ മെഹ്ബൂബിനേക്കാൾ  മതിക്കുന്നില്ലെന്ന്ഒരു പുസ്തകത്തിൽ വായിച്ചതോർക്കുന്നു. മട്ടാഞ്ചേരിക്കാരനായ ഉമ്പായി ആദ്യകാലത്ത്മെഹ്ബൂബിന്റെ തബലിസ്റ്റ്ആയിരുന്നു. രക്തത്തിനുപകരം സംഗീതം സിരകളിലോടുന്ന ഒരു മട്ടാഞ്ചേരിക്കാരനായിരുന്നു, ഉമ്പായിയും.

 

ഉമ്പായിയുടെ സംഗീതത്തിന്റെ ഏറ്റവും വലിയപ്രത്യേകത അതിന്റെ ലാളിത്യമാണെന്ന്തോന്നുന്നു. അദ്ദേഹം ചെയ്ത ഗസലുകളിലും ഈ ലാളിത്യം തന്നെ മുന്നിൽ. സച്ചിദാനന്ദൻ എഴുതിയ ‘അകലെമൗനംപോൽ’എന്ന ഗസൽ ആൽബത്തിലെ പാട്ടുകൾ കേട്ടപ്പോൾ സച്ചിദാനന്ദന്റെ ഗഹനവും കവിതതുളുമ്പുന്നതുമായ വരികൾക്ക്കുറച്ചുകൂടി ആഴത്തിലുള്ള ഈണംആവശ്യമുണ്ടായിരുന്നില്ലേഎന്ന്തോന്നിയിരുന്നു. പക്ഷേ അതായിരുന്നു, ഉമ്പായി.

 

ഉറുദുവിലെ പല പ്രശസ്തമായ ഗസലുകളും ലളിതമായി മലയാളികളുടെ മുന്നിൽ അവതരിപ്പിച്ചത്ഉമ്പായിയായിരുന്നു. അതോടൊപ്പം മലയാളത്തിലും ഗസൽ ശൈലിയിലുള്ള ധാരാളം പാട്ടുകൾ അദ്ദേഹം ഈണം കൊടുത്ത്പാടി. മലയാളം പോലൊരു ഭാഷയിൽ ഇരുപത്ഗസൽ ആൽബങ്ങൾ എന്നത് വ
ളരെ വലിയൊരു നേട്ടം തന്നെ. സിനിമയ്ക്കപ്പുറം കലയും സിനിമാപാട്ടുകൾക്കപ്പുറം സംഗീതവുമില്ലെന്ന് വിശ്വസിക്കുന്ന മലയാളികളുടെ മുന്നിൽ ഇളംകാറ്റ്പോലെ, ‘മാവുകൾ പൂത്തുമണം ചുരത്തുമ്പോൾ പൊഴിയുന്ന നിലാവ്’പോലെ ഉമ്പായി തന്റേതായ സംഗീതവുമായി നിന്നു, നേരിയപുഞ്ചിരിചുണ്ടിൽ വിരിയിച്ചുകൊണ്ട്.

 

പരപ്പനങ്ങാടിക്കാർക്ക്ഒരിക്കലും മറക്കാനാവാത്ത ഗായകനാണ്‌ഉമ്പായി. അറീനയുടെ വേദിയിൽ മൂന്നുതവണ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഓരോ തവണയും വീണ്ടും വീണ്ടും എന്ന ആഗ്രഹം ബാക്കിവെച്ചുകൊണ്ടാണ്‌ അദ്ദേഹം വേദിവിട്ടത്. കഴിഞ്ഞവർഷം വന്നപ്പോൾ തന്റെ സമയംകഴിഞ്ഞും ആളുകളുടെഅഭ്യർത്ഥനമാനിച്ചുകൊണ്ട്അദ്ദേഹംപാടി. ഇപ്പോഴും അദ്ദേഹം പാടിക്കൊണ്ടിരിക്കുകയാണ്‌, ‘അത്രമേൽ അത്രമേൽ സ്നേഹിച്ചു നിന്നെ ഞാൻ ആശ തൻ പൊൻവിളക്കേ’…..

 

 

Related Articles