തിരൂരില്‍ അഞ്ചംഗ കവര്‍ച്ചാ സംഘം പിടിയിലായി

തിരൂര്‍: അഞ്ചംഗ കവര്‍ച്ചാ സംഘത്തെ ആയുധങ്ങളുമായി പിടികൂടി. വന്‍ കവര്‍ച്ചയ്ക്കായുള്ള തയ്യാറെടുപ്പിനെടെയാണ് സംഘം പിടിയിലായത്.പിടിയിലായ കുറ്റിപ്പുറം മുക്കത്തയിൽ മുഹമ്മദ് റഫീഖ് (33) ,രണ്ടത്താണി പൂവഞ്ചേരി ആസാദ് (39), വളാഞ്ചേരി കുറയങ്ങാട് പറമ്പിൽ ഖാലിദ് (34), മംഗലം ചേന്നര പടന്ന വളപ്പിൽ സുജീഷ് (32), കൂട്ടായി കുന്നത്ത് ഷുക്കൂർ (42) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയതു. തിരൂര്‍ എസ്‌ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

മാർക്കറ്റിൽ ഇടറോഡിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിൽ ഒളിച്ചിരിക്കെയാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്.

Related Articles