ഐസിസില്‍ ചേരാന്‍ ശ്രമിച്ച 14കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു

msiaisinabe1902eകോലാലംപൂര്‍: 14 കാരിയായ പെണ്‍കുട്ടി ഇസ്ലാമിക് ഭീകര സംഘടനയായ ഐസിസില്‍ ചേരുന്നതിനായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ പിടിയിലായി. മലേഷ്യക്കാരിയായ പെണ്‍കുട്ടിയാണ് അറസ്റ്റിലായത്.

മൂര്‍ സ്വദേശിയായ പെണ്‍കുട്ടി, കോലാലംമ്പൂര്‍ വിമാനത്താവളം വഴി കെയ്‌റോയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 22 വയസ്സുളള ഒരു മലേഷ്യന്‍ വിദ്യാര്‍ത്ഥിയെ വിവാഹം കഴിയ്ക്കാനാണ് പെണ്‍കുട്ടി കെയ്‌റോയിലേയ്ക്ക് പുറപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. അവിടെ നിന്നും ഇസ്താബുളിലേക്കും പിന്നീട് സിറിയയിലേക്കും കടക്കാനായിരുന്നു അവരുടെ പദ്ധതി.

പെണ്‍കുട്ടിയ്ക്ക് സിറിയയിലെ രണ്ട് മലേഷ്യന്‍ പട്ടാളക്കാരുമായി ബന്ധമുണ്ടെന്നും പോലീസ് ആരോപിച്ചു. കുടുംബക്കാരുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് പെണ്‍കുട്ടി കെയ്‌റോയിലേയ്ക്ക് പോകാന്‍ ഒരുങ്ങിയതെന്ന് പോലീസ് അറിയിച്ചു.

ഐസിസ് ബന്ധം ആരോപിച്ച് 68 മലേഷ്യക്കാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ എസ് സംഘടനയിലേക്ക് യുവാക്കളെ കടത്തുന്ന ഏജന്‍സിയെക്കുറിച്ചുളള അന്വേഷണം പോലീസ് ഊര്‍ജിതപ്പെടുത്തി