കുവൈത്തില്‍ വാഹനാപകടം: ആലപ്പുഴ സ്വദേശി മരിച്ചു

downloadകുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് ദിവസമായി കാര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി സംഭവിച്ച വാഹനാപകടത്തില്‍ ആറ് മലയാളികളാണ് കൊല്ലപ്പെട്ടത്. ഇപ്പോഴിതാ കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി കൂടെ മരിച്ചിരിയ്ക്കുന്നു.

പിക്കപ്പ് വാന്‍ മറിഞ്ഞ് ആലപ്പുഴ സ്വദേശിയായ യുവാവാണ് മരിച്ചത്. ആലപ്പുഴ പള്ളിപ്പാട് ഈശ്വര പറമ്പില്‍ പാപ്പച്ചന്റെ മകന്‍ ജോബിന്‍ ആണ് മരിച്ചത്. 33 വയസ്സായിരുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ജഹ്‌റക്ക് സമീപം വച്ച് പിക്കപ്പ് വാന്‍ മറിയുകയായിരുന്നു. ജോബിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അഞ്ച് വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ജോബില്‍.

അഹ്മദിയിലെ ഫിനസ്‌കോ കമ്പനിയില്‍ ഡീസല്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ വിന്‍സി. മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു

Share news
error: Content is protected !!
Scroll to Top