Section

malabari-logo-mobile

എന്‍ എല്‍ ബാലകൃഷ്‌ണന്‍ അന്തരിച്ചു

HIGHLIGHTS : തിരു: ചലച്ചിത്ര നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍എല്‍ ബാലകൃഷ്‌ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. പ്രമ...

n l balakrishnanതിരു: ചലച്ചിത്ര നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍എല്‍ ബാലകൃഷ്‌ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. പ്രമേഹരോഗത്തെ തുടര്‍ന്ന്‌ രണ്ട്‌ മാസം മുമ്പ്‌ ആശുപത്രിയിലായ അദേഹത്തഹം പിന്നീട്‌ അര്‍ബുദ രോഗ ബാധിതനാവുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ്‌ അന്ത്യം സംഭവിച്ചത്‌.

സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമയിലെത്തിയ അദേഹം പിന്നീട്‌ ഹാസ്യവേഷങ്ങളിലൂടെ വെള്ളിതരിയില്‍ നിറസാനിദ്ധ്യമായി മാറുകയായിരുന്നു. 1986 ല്‍ രാജീവ്‌ അഞ്ചല്‍ സംവിധാനം ചെയ്‌ത അമ്മാനം കിളിയാണ്‌ ആദ്യ സിനിമ. 162 ഓളം സിനിമകളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്‌. പട്ടണപ്രവേശം, ഡോക്ടര്‍ പശുപതി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കൗതുകവാര്‍ത്തകള്‍, കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളില്‍ അദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു.

sameeksha-malabarinews

പത്മരാജന്‍, ഭരതന്‍,ജി.അരിന്ദന്‍,ജോണ്‍ എബ്രഹാം, അടൂര്‍, കെ ജി ജോര്‍ജ്ജ്‌ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പമായിരുന്നു അദേഹം സ്റ്റില്‍ ഫോട്ടോ ഗ്രാഫറായി പ്രവര്‍ത്തിച്ചത്‌. 300 ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചു.

തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ്‌ ജന്മ സ്ഥലം. 1965 ല്‍ മഹാരാജാസ്‌ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ ഡ്രോയിംഗ്‌ ആന്‍ഡ്‌ പെയിന്റിംഗില്‍ ഡിപ്ലോമ നേടി. 1968 മുതല്‍ 1979 വരെ കേരള കൗമുദി തിരുവനന്തപുരം ഓഫീസില്‍ സ്റ്റാഫ്‌ ഫോട്ടോഗ്രാഫറായും ജോലി ചെയ്‌തു. കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്‌ഠ കലാകാരന്‍ന്മാര്‍ക്കുള്ള പുരസ്‌ക്കാരം, 2012 ല്‍്‌ കേരള ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷന്‍ ചലച്ചിത്ര പ്രതിഭാ അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!