വനിത ഡോക്ടര്‍ക്ക്‌ നേരെ ആസിഡ്‌ ആക്രമണം നടത്തിയത്‌ മറ്റൊരു ഡോക്ടര്‍

acid attackദില്ലി :രാജ്യതലസ്ഥാനത്തെ നടുക്കിയ വനിതാ ഡോക്ടര്‍ക്ക്‌ നേരയുള്ള ആസിഡ്‌ ആക്രമണത്തിന്‌ പിന്നില്‍ മറ്റെൂരു ഡോക്ടര്‍. ഇയാളടക്കമുള്ള നാലു പ്രതികളെ ദില്ലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ 9.30 മണിയോടെ തിരക്കേറിയ രജോറി ഗാര്‍ഡനിലെ മാര്‍ക്കറ്റില്‍ വച്ചാണ്‌ ബൈക്കിലേത്തിയ രണ്ടംഗസംഘം സ്‌്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വനതി ഡോക്ടറുടെ മുഖത്ത്‌ ആസിഡൊഴിച്ച്‌ കടന്നുകളഞ്ഞത്‌. ഈ സംഭവം സിസിടിവി ക്യാമറിയില്‍ പതിഞ്ഞിരുന്നു.

ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ സംഭവത്തിന്റെ സൂത്രദധാരനായ അജയ്‌ യാദവ്‌ എന്ന ഡോകടറും അയാള്‍ കൃത്യം നടത്താന്‍ ഉപയോഗപ്പെടുത്തിയ ക്വട്ടേഷന്‍ സംഘവും പിടിയിലായത്‌ ആക്രമിക്കപ്പെട്ട വനിത ഡോക്ടറെ 10 വര്‍ഷമായി അറിയാവുന്നതും സഹാപാഠിയുമായിരുന്നു. അജയ്‌ യാദവിന്റെ പ്രണായഭ്യര്‍ത്ഥന യുവതി നിരസിച്ചതാണ്‌ അയാളെ പ്രകോപിതനാക്കിയതത്രെ. തുടര്‍ന്ന വൈഭവ്‌ എന്ന പരിചയക്കാരനെ ഉപയോഗിച്ച്‌ രണ്ട്‌ വാടകഗുണ്ടകള്‍ക്ക്‌ ക്വട്ടേഷന്‍ നല്‍കുകയായിരുന്നത്രെ. 2500ം രൂപക്കായിരുന്നത്രെ ക്വട്ടേഷന്‍ ഉറപ്പിച്ചത്‌. പിടിയിലായവരില്‍ ഒരാള്‍ക്ക്‌ പ്രായപൂര്‍ത്തിയായിട്ടില്ല.

[youtube]https://www.youtube.com/watch?v=TfrcAYbiNX8#t=1033[/youtube]

Share news
error: Content is protected !!
Scroll to Top