Section

malabari-logo-mobile

ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിച്ചു

HIGHLIGHTS : തിരു: കള്ളക്കേസില്‍ കുടുക്കി ഒമ്പതുമാസമായി മാലി ദ്വീപിലെ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകനും ഓണ്‍ലൈന്‍ എഴുത്തുകാരനുമായ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പ...

jayana-lPKnMതിരു: കള്ളക്കേസില്‍ കുടുക്കി ഒമ്പതുമാസമായി മാലി ദ്വീപിലെ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകനും ഓണ്‍ലൈന്‍ എഴുത്തുകാരനുമായ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിച്ചു. മാലി ദ്വീപ്‌ തലസ്ഥാനമായ മാലെയില്‍ നിന്ന്‌ എയര്‍ ലങ്ക വിമാനത്തില്‍ അദേഹം നാട്ടിലേക്ക്‌ യാത്ര തിരിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

നേരത്തെ അദേഹം കുറ്റവിമുക്തനാക്കിയ വാര്‍ത്ത പുറത്തുവന്നിരുന്നു. മുപ്പതാം തിയ്യതിയോടെ അദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമെന്നാണ്‌ അന്ന്‌ കിട്ടിയ വിവരം. 2007 മുതല്‍ മാലി ദ്വീപില്‍ വിദ്യഭ്യാസ വകുപ്പിന്റെ കീഴിലുളള ഫാഫുഫിയലി അറ്റോളിലെ സ്‌കൂളില്‍ ഇംഗ്ലീഷ്‌ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന ജയചന്ദ്രന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്‌ അറസ്റ്റിലായത്‌. 9 മാസമായി അദേഹം ജയിലിലായിരുന്നു.

sameeksha-malabarinews

ക്ലാസ്‌മുറിയില്‍ മോശമായി പെരുമാറിയ ഒരു കുട്ടിയെ മറ്റ്‌ കുട്ടികളുടെ മുന്നില്‍ വെച്ച്‌ ജയചന്ദ്രന്‍ അടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തന്നെ മര്‍ദ്ധിച്ചതായും മറ്റ്‌ കുട്ടികളുടെ മുന്നില്‍ വെച്ച്‌ തന്റെ ജനനേന്ദ്രിയത്തില്‍ സ്‌പര്‍ശിച്ചതായും കുട്ടി പരാതി നല്‍കുകയായിരുന്നു.

ഇതെ തുടര്‍ന്ന്‌ അദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കുകയായിരുന്നു. കേന്ദ്ര, കേരള സര്‍ക്കാറുകളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഓണ്‍ലൈന്‍ ലോകവും ജയചന്ദ്രന്റെ കുടുംബവും സുഹൃത്തുകളും ഒരുമിച്ച്‌ നടത്തിവന്ന ശ്രമമാണ്‌ ഒടുവില്‍ വിജയം കണ്ടത്‌. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌ ഇന്ത്യന്‍ ഹൈകമീഷന്‍ മുഖേനയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാലിദ്വീപ്‌ പ്രസിഡന്റുമായി ബന്ധമുള്ള മലയാളി വ്യാവസായി വഴിയും നടത്തിയ ശ്രമമാണ്‌ മോചനം വേഗത്തിലാക്കിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!