Section

malabari-logo-mobile

മത പണ്ഡിതന്‍ ഹാജി കെ.മമ്മത് ഫൈസി അന്തരിച്ചു

HIGHLIGHTS : മലപ്പുറം: പ്രമുഖ മത പണ്ഡിതനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ  ഹാജി കെ.മമ്മത് ഫൈസി തിരൂർക്കാട്(68) നിര്യാതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന...

മലപ്പുറം: പ്രമുഖ മത പണ്ഡിതനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ  ഹാജി കെ.മമ്മത് ഫൈസി തിരൂർക്കാട്(68) നിര്യാതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഫൈസി ഇന്നു  പുലർച്ചെയാണ് മരണപ്പെട്ടത്. തിരൂർക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടെ മകനാണ്.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ മൂത്ത സഹോദരനാണ്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറി,  സുപ്രഭാതം ദിനപത്രം ഡയറക്ടർ, സുന്നീ അഫ്കാർ വാരിക എക്സിക്യുട്ടീവ് ഡയാക്ടർ, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് വൈസ് ചെയർമാൻ, കേരളാ പ്രവാസി ലീഗ് ചെയർമാൻ,  സമസ്ത ലീഗൽ സെൽ സംസ്ഥാന ചെയർമാൻ, സമസ്ത മലപ്പുറം ജില്ലാ ജോ. സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിക്കുന്നു. തിരൂർക്കാട് അൻവാറുൽ ഇസ്ലാം ഇസ്ലാമിക് കോംപ്ലക്സ് ഉൾപ്പെടെ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിയും സംഘാടകരമാണ്.

sameeksha-malabarinews

സഹോദരനും സമസ്ത ജനറൽ സെക്രട്ടറിയുമായ കെ.ആലിക്കുട്ടി മുസ്ലിയാർ ഉൾപ്പെടെ പ്രമുഖ പണ്ഡിതരുടെ ദർസുകളിൽ മതപഠനം നടത്തിയ ശേഷം പട്ടിക്കാട്ട് ജാമിഅ നൂരിയയിൽ നിന്നു ഫൈസി ബിരുദം നേടി. ശംസുൽ ഉലമാ ഇ.കെ.അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ തുടങ്ങി സമുന്നത ഇസ്ലാമിക പണ്ഡിതർ ഗുരുനാഥൻമാരാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!