HIGHLIGHTS : തൃശൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി....
തൃശൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ചെറിതോതില്‍ ഉന്തും തള്ളുമുണ്ടായി.
ബുധാനാഴ്ച വിളിച്ച വാർത്താസമ്മേളനത്തിൽ ഇന്നസന്റ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ‘അവസരങ്ങൾക്കായി മോശം സ്ത്രീകൾ കിടക്ക പങ്കിടുന്നുണ്ടാവാമെന്ന’പരാമർശമാണ് വിവാദമായത്. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ശേഷം ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിൽ എം.എൽ.എമാരായ കെ.ബി. ഗണേഷ്കുമാറും മുകേഷും മാധ്യമപ്രവർത്തകരോട് മോശമായ പെരുമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനും ഖേദപ്രകടനം നടത്താനുമായിരുന്നു ഇന്നസെന്റ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.