മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

Stadium Inauguration (3)മലപ്പുറം: ഫുട്‌ബോള്‍ പ്രേമികളുടെ സ്വപ്നമായിരുന്ന കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് മലപ്പുറത്ത് ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കോട്ടപ്പടി സ്റ്റേഡിയം ജില്ലയുടെ കായിക കുതിപ്പിന് സഹായകമാവും. ദേശീയ ഗെയിംസിന് മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കൂട്ടയോട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ പവിലിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായിരുന്നു.
ഗാലറിയും പവിലിയനും ഉള്‍പ്പെടെ 10000 പേര്‍ക്ക് വരെ ഇരിക്കാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ട്. രണ്ട് ടീമുകള്‍ക്കുള്ള ഡ്രെസിങ് റൂം, റസ്റ്റ് റൂം, റഫറിമാര്‍ക്കുള്ള റൂം, വി.ഐ.പി പവിലിയന്‍, രണ്ട് ഗസ്റ്റ് റൂം, മെഡിക്കല്‍ സൗകര്യം എന്നിവ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘാട്ടമായി സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റ് സ്ഥാപിക്കും. ഇതിനായി സര്‍ക്കാര്‍ 1.5 കോടി അനുവദിച്ചിട്ടുണ്ട്.Stadium Inauguration (6)

എം.ഉമ്മര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ കെ.ബിജു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എസ്.കെ ഉണ്ണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ കെ.എം. ഗിരിജ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പഴയകാല ഫുട്‌ബോള്‍ താരങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് മലപ്പുറം ജില്ലാ ഫുട്‌ബോള്‍ ടീമും പഴയ പടക്കുതിരകളായ കേരളപോലീസ് ഇലവനും തമ്മിലുള്ള പ്രദര്‍ശനമത്സരവും നടന്നു

 

 

Related Articles