Section

malabari-logo-mobile

മലപ്പുറം സ്‌ഫോടനം എഡിജിപിയുടെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്തു വോയ്‌സ് ക്ലിപ് അന്വേഷണം തുടങ്ങി

HIGHLIGHTS : മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനുള്ളിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട വാട്ട്്‌സ് ആപ്പിലുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വോയ്‌സ് ക്ലിപ് പ്രചരപ്പിചതി...

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനുള്ളിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട വാട്ട്്‌സ് ആപ്പിലുടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വോയ്‌സ് ക്ലിപ് പ്രചരപ്പിചതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സൗത്ത് സോണ്‍ എഡിജിപി ബി സന്ധ്യയുടെ പേരിലാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്‌സ് ക്ലിപ് പ്രചരിക്കുത്.

സംഭവത്തെ കുറിച്ച് സ്‌പെഷ്ല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് ചീഫ് ദേബേഷ്‌കുമാര്‍ ബെഹ്‌റ സൈബര്‍ സെല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്ത് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ ഉദ്ദേശിച്ചാണെന്ന് വ്യക്തമായി, ഇതേ തുടര്‍ന്ന്് ഈ കാര്യം അന്വേഷിക്കാന്‍ അന്വേഷണസംഘത്തെ നിയോഗിച്ചു.

sameeksha-malabarinews

മലപ്പുറത്തുള്ള ആരെങ്കിലും ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ ഒരപേക്ഷ എന്ന്്് പറഞ്ഞ് തുടങ്ങുന്ന സ്ത്രീ ശബ്ദത്തിലുള്ള വോയ്‌സ് ക്ലിപ്പാണിത്. സ്‌ഫോടനമൊന്നും നടത്തരുതെന്നും സ്‌ഫോടനം നടത്തിയാല്‍ മലപ്പുറത്താകെ പട്ടാളമിറങ്ങുമെന്നും പട്ടാളമിറങ്ങിയാല്‍ വീടുകളിലെ പുരുഷന്‍മാരെയല്ലാം പിടിച്ചുകൊണ്ടുപോകുമെ്ന്നും പറയുന്നു. ഇടയ്ക്കിടക്ക് ചില മതപരാമര്‍ശങ്ങളും ചില രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും പരാമര്‍ശമുണ്ട്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സികെ ബാബുവിനാണ് ചുമതല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!