ചേളാരിയില്‍ ബസ്സ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

തേഞ്ഞിപ്പലം: ദേശീയപാതയില് ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.
ഗൂഡലൂര്‍ സ്വദേശിയും ചേളാരിയിലെ സുപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനുമായ സൈഫുദ്ധീന്‍ (26)നാണ് പരിക്കേറ്റത്. കോഴിക്കോട് തൃശ്ശുര്‍ റുട്ടിലോടുന്ന ബസ്സാണ് സ്‌കുട്ടറിലിടിച്ചത്.
അതേ സമയം പരിക്കുപറ്റിയയാളെ ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയത് പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് നാട്ടുകാര്‍ ബസ്സിന്റെ ചക്രങ്ങളുടെ കാറ്റൊഴിച്ചുവിട്ടു.

Share news
error: Content is protected !!
Scroll to Top