സ്വര്‍ണവിലയില്‍ വന്‍വര്‍ധനവ്

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍വര്‍ധനവ്. പവന് 440 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 23,320 രൂപയായി. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതാണ് സ്വര്‍ണവില ഉയരാന്‍ ഇടയായതെന്നാണ് റിപ്പോര്‍ട്ട്.

ഗ്രാമിന് 55 രൂപ വര്‍ധിച്ച് 2,915 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ അര്‍ദ്ധരാത്രി മുതലാണ് രാജ്യത്ത് നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി അറിയിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.

രാജ്യത്തെ കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top