HIGHLIGHTS : പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു. രണ്ടു ഷട്ടറുകളാണ് തുറന്നത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. ഡാം തുറക്കുന...
പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു. നാലു ഷട്ടറുകളാണ് തുറന്നത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. ഡാം തുറക്കുന്നതോടെ ഇവിടെയുള്ള വെള്ളം ആദ്യം മുക്കൈ പുഴയിലൂടെ കല്‍പ്പാത്തിപുഴയിലേക്കും പറളി പുഴയിലേക്കും അവിടെ നിന്ന് ഭാരത പുഴയിലുമാണ് എത്തുക. അതുകൊണ്ട് തന്നെ ഈ പുഴകള്‍ കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി പേര്‍ രാവിലെ തന്നെ ് ഇവിടെ എത്തിയിരിക്കുന്നത്. ഡാമിന്റെ തൂക്ക് പാലത്തില്‍ പ്രവേശിക്കാനാണ് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുഴയില്‍ കുളക്കരുതെന്നും സെല്‍ഫിയെടുക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡാമിന്റെ എല്ലാ ഷട്ടറുകളും ഇന്ന് തുറക്കുമെന്നാണ് റിപ്പോര്‍ട്ട്.