കൊണ്ടോട്ടി ജുമാഅത്ത് പള്ളിയില്‍ എ.പി- ഇ.കെ സംഘര്‍ഷം;ഒരാള്‍ക്ക് കുത്തേറ്റു

കൊണ്ടോട്ടി:കൊണ്ടോട്ടിക്ക് സമീപമുള്ള പള്ളിക്കൽബസാർ ജുമാഅത്ത് മസ്ജിദ് പള്ളിയിൽ, എ.പി. – ഇ.കെ. വിഭാഗം സുന്നികൾ തമ്മിൽ സംഘർഷം. ഇ.കെ. വിഭാഗത്തിൽപ്പെട്ട പള്ളി കമ്മിറ്റി പ്രസിഡൻറ് കോയക്കുട്ടി ഹാജിയാർക്ക് കുത്തേറ്റു. എ.പി. വിഭാഗക്കാരായ സി.കെ. മൊയ്തു, സി.കെ. സമദ്, കളരിക്കൽ അബു, അബ്ദുറഹ്മാൻ എന്നിവരാണ്  ആക്രമണത്തിന് പിന്നിൽ. കുത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. മൊയ്തുവിന്റെ സഹോദരന്റെ സംസ്കാരത്തിനായി
കട്ടിലെടുക്കാൻ പള്ളിയിലെത്തിയപ്പോൾ വാക്കുതർക്കമുണ്ടാവുകയും  കുത്തുകയുമായിരുന്നു. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പ്രതികൾ രക്ഷപ്പെട്ടു. കൈക്ക് പരുക്കേറ്റ കോയിക്കുട്ടി ഹാജിയാരെ കോഴിക്കോട് മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top